അനിത പുല്ലയില്‍ നിയമസഭയില്‍ എത്തിയതെങ്ങനെ? സംഭവത്തില്‍ റിപ്പോര്‍ട്ട് കൈമാറി ചീഫ് മാര്‍ഷല്‍

അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍ എത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് കൈമാറി. ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട് സ്പീക്കര്‍ എം.ബി.രാജേഷിനാണ് കൈമാറിയത്. റിപ്പോര്‍ട്ടിന്മേല്‍ സ്പീക്കര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും ( Anitha Pullayil Chief Marshal report ).
അതീവ സുരക്ഷമേഖലയായ നിയമസഭയില്‍ ഈ സുരക്ഷ സന്നാഹങ്ങളെല്ലാം ഭേദിച്ച് അനിത പുല്ലയില്‍ നിയമസഭയില്‍ കടന്നതില്‍ സുരക്ഷ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. അനിത പുല്ലയില്‍ ഏറെ നേരം ചെലവഴിച്ചത് സഭാ ടിവിയുടെ ഓഫിസിലായിരുന്നു. അതുകൊണ്ട് തന്നെ സഭാ ടിവിയുടെ ജീവിനക്കാരനെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട വിവാദ ഇടനിലക്കാരി അനിത പുല്ലയില്‍ ലോക കേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത് സഭാ ടിവിയുമായി സഹകരിക്കുന്ന വ്യക്തിയിലൂടെയാണെന്നും വിവരമുണ്ട്. സഭാ ടിവിക്ക് സാങ്കേതികസഹായം നല്‍കുന്ന ബിറ്റ് റേറ്റ് സൊല്യൂഷന്‍സുമായി സഹകരിക്കുന്ന ജീവനക്കാരനൊപ്പമാണ് അനിത പുല്ലയില്‍ എത്തിയത്. ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങ് മുതല്‍ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നു. സഭാ ടിവിക്ക് ഒടിടി പ്ലാറ്റ്‌ഫോം സൗകര്യം ഒരുക്കുന്ന ഏജന്‍സിയാണ് ബിറ്റ് റേറ്റ് സൊല്യൂഷന്‍സ്.
Read Also: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ്
ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ചീഫ് മാര്‍ഷല്‍ പരിശോധിച്ചു. പ്രവീണിനൊപ്പം തന്നെയാണ് അനിത സഭയിലെത്തിയതെന്ന് ചീഫ് മാര്‍ഷലും സ്ഥിരീകരിച്ചിട്ടുണ്ട്. അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തില്‍ കയറിയതില്‍ പങ്കില്ലെന്ന തരത്തില്‍ നോര്‍ക്ക നേരത്തേ തന്നെ വ്യക്തമായിരുന്നു. ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ഡെലിഗേറ്റുകളുടെ പട്ടിക നോര്‍ക്ക പുറത്തുവിട്ടിട്ടുമില്ല.
പ്രത്യേക പാസുള്ളവര്‍ക്ക് മാത്രം നിയമസഭ സമുച്ചയത്തിനകത്ത് കയറാന്‍ അനുമതിയുള്ള ലോക കേരള സഭയില്‍ തട്ടിപ്പുകേസിലെ ആരോപണ വിധേയ എങ്ങനെ എത്തിയെന്നതില്‍ തികഞ്ഞ അവ്യക്തതയാണുണ്ടായിരുന്നത്. സഭാ സമുച്ചയത്തിന് പുറത്ത് കാര്‍ പോര്‍ച്ചിന് സമീപം സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് പാസ് വാങ്ങി പങ്കെടുക്കാം. എന്നാല്‍ ഇത് ഉപയോഗിച്ച് ശങ്കരനാരായണന്‍ തമ്പി ഹാളിന് പുറത്തുള്ള വരാന്തയില്‍ കയറാനാകില്ല. അതിനാല്‍ത്തന്നെ ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ച് അനിത അകത്തു കടന്നതാകാം എന്ന നോര്‍ക്കയുടെ വിശദീകരണം വിശ്വസനീയമായിരുന്നില്ല.
Story Highlights: The report on the incident was handed over at the legislative assembly complex in Anitha Pullayil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here