യുഎഇയില്‍ 1621 പുതിയ കൊവിഡ് കേസുകള്‍; 0 മരണം
6 days ago
2 minutes Read

യുഎഇയില്‍ 1621 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. 24 മണിക്കൂറിനിടെ 1665 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. നിലവില്‍ 17,187 പേരാണ് യുഎഇയില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.(uae covid cases latest)
325,016 പേരുടെ സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതുവരെ 933,688 പേര്‍ക്ക് യുഎഇയില്‍ രോഗം ബാധിച്ചിട്ടുണ്ട്. ആകെ 9,14,192 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 2309 ആയി. ഇതുവരെ യുഎഇയില്‍ മാത്രം 168 മില്യണ്‍ പിസിആര്‍ ടെസ്റ്റുകളാണ് നടത്തിയത്.
അതേസമയം സൗദിയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 10,000 കവിഞ്ഞു. 10,082 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.55 ശതമാനമാണ് രോഗമുക്തി നിരക്ക്.
Story Highlights: uae covid cases latest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement