ജീവിതം വ്യത്യസ്തമാകട്ടെ, കളർഫുളും; മിന്നും സ്‌കൂട്ടർ പരിചയപ്പെടുത്തി ആനന്ദ് മഹീന്ദ്ര…

ട്വിറ്ററിൽ വളരെ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്ര. രസകരമായതും ആളുകളെ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ നിരവധി ട്വീറ്റുകൾ പലപ്പോഴായി അദ്ദേഹം പങ്കിടാറുമുണ്ട്. ആളുകളുടെ ക്രിയേറ്റിവിറ്റിയെ അദ്ദേഹം വലിയ രീതിയിൽ തന്നെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു കളർഫുൾ സ്‌കൂട്ടറാണ് ആനന്ദ് മഹിന്ദ്ര പരിചയപ്പെടുത്തുന്നത്. പൂര്‍ണമായും മോഡിഫൈ ചെയ്ത ബജാജ് ചേതക് സ്‌കൂട്ടറിന്റെ വീഡിയോയാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്. വളരെ വ്യത്യസ്തമായാണ് ഈ സ്‌കൂട്ടർ അലങ്കരിച്ചിരിക്കുന്നത്.
പല തരത്തിലുള്ള ആഭരണങ്ങളും എല്‍.ഇ.ഡി. ലൈറ്റുകളും പല വര്‍ഷങ്ങളിലുള്ള സ്റ്റിക്കറുകളും തുടങ്ങി നിരവധി സാധനങ്ങൾ ഉപയോഗിച്ച് ഗംഭീരമായാണ് സ്‌കൂട്ടർ അലങ്കരിച്ചിരിക്കുന്നത്. ഈ സ്‌കൂട്ടര്‍ റോഡിലൂടെ പോകുന്നത് കാണാൻ തന്നെ കൗതുകമായിരിക്കും. ഇതുതന്നെയാണ് ആനന്ദ് മഹീന്ദ്രയെയും ആകർഷിച്ചിരിക്കുന്നത്. കാണുന്നവർക്കെല്ലാം കൗതുകം തോന്നുന്ന രീതിയിലാണ് സ്‌കൂട്ടർ അലങ്കരിച്ചിരിക്കുന്നത്.
Life can be as colourful and entertaining as you want it to be… #OnlyInIndia pic.twitter.com/hAmmfye0Fo
— anand mahindra (@anandmahindra) June 17, 2022
ബജാജ് ചേതക്കിന്റെ പഴയ പെട്രോള്‍ മോഡൽ വാഹനമാണ് ഇങ്ങനെ മാറ്റിയിരിക്കുന്നത്. അലങ്കാരങ്ങൾ മാതൃമല്ല സൗകര്യങ്ങളും ഏറെയാണ് ഈ വാഹനത്തിന്. കാറുകളില്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് സമാനമായ സ്‌ക്രീന്‍ സ്‌കൂട്ടറിന് മുന്നില്‍ നല്‍കിയിട്ടുള്ള വിന്‍ഡ് ഷീല്‍ഡില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആർക്കും അത്ഭുതം തോന്നുന്ന രീതിയിലാണ് വാഹനത്തിന്റെ മോഡി പിടിപ്പിക്കൽ. മ്യൂസിക് സിസ്റ്റവും പലതരത്തിലുള്ള ചിത്രങ്ങളും വാഹനത്തിൽ കാണാം. ബജാജ് മുമ്പ് പുറത്തിറക്കിയിരുന്ന ചേതക് പെട്രോള്‍ പതിപ്പ് ഉത്പാദനം അവസാനിപ്പിച്ചതിന് ശേഷം ഇപ്പോള്‍ ചേതക് ബ്രാന്റില്‍ ഇലക്ട്രിക് വാഹനമാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here