Advertisement

ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസാക്കല്‍ പ്രധാന അജണ്ട; നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

June 24, 2022
2 minutes Read
assembly session begins on monday

സ്വര്‍ണ്ണക്കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെ നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഭരണ പ്രതിപക്ഷ വാക്‌പോരില്‍ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന സഭാസമ്മേളനം ജൂലൈ 27 ന് സമാപിക്കും. ( assembly session begins on monday)

ജൂണ്‍ 27 മുതല്‍ ജൂലൈ 27 വരെ 23 ദിവസങ്ങളിലായാണ് പതിനഞ്ചാം കേരളാ നിയമസഭയുടെ അഞ്ചാം സമ്മേളനം ചേരുക. 2022- 23 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസാക്കലാണ് പ്രധാന അജണ്ട. 13 ദിവസമാണ് ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന്. ധനകാര്യ ബില്ലുള്‍പ്പെടെ മറ്റുബില്ലുകളും ഈ സഭാ സമ്മേളനത്തിന്റെ പരിഗണനക്ക് വരും.

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിന്റെയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെയും കരുത്തിലാണ് പ്രതിപക്ഷം ഇത്തവണ സഭയിലെത്തുന്നത്. സ്വര്‍ണ്ണ ഡോളര്‍ കടത്ത് ആരോപണം സഭക്ക് അകത്തും ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. ചോദ്യോത്തരവേളയില്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രിയെ ഉന്നംവെച്ചുളള ചോദ്യങ്ങള്‍ പ്രതിപക്ഷാംഗങ്ങള്‍ ഇതിനോടകം സഭാസെക്രട്ടറിയേറ്റിന് സമര്‍പ്പിച്ചിട്ടുണ്ട്. അടിയന്തര പ്രമേയമായും സബ്മിഷനായും വിഷയം സഭയില്‍ സജീവമാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.

Read Also: സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കും

മുഖ്യമന്ത്രിക്കെതിരായ നീക്കങ്ങളില്‍ തങ്ങളുടെ പ്രധാന അസ്ത്രമായിരുന്ന പി ടി തോമസിന്റെ അസാന്നിധ്യം പ്രതിപക്ഷ നിരയിലുണ്ട്. എങ്കിലും പി ടി തോമസിന് പകരക്കാരിയായി ഭാര്യ ഉമതോമസ് എത്തുന്ന ആദ്യ സഭാസമ്മേളനം കൂടിയായതിനാല്‍, തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്ത് പകരും. പ്രതിപക്ഷാവ നാഴിയിലെ അമ്പുകളെ തടുക്കാന്‍, പ്രതിരോധ തന്ത്രങ്ങളുമായി ഭരണപക്ഷവും സര്‍വ്വ സജ്ജരാണ്. ചുരുക്കത്തില്‍ തിങ്കളാഴ്ചയാരംഭിക്കുന്ന സമ്മേളനത്തില്‍ സഭാതലം ഭരണ പ്രതിപക്ഷ വാക്‌പോരില്‍ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്.

Story Highlights: assembly session begins on monday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top