‘പ്രതിഷേധം അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണത’; എസ്എഫ്‌ഐ മാര്‍ച്ചിനെ അപലപിച്ച് മുഖ്യമന്ത്രി

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തതിനെതിരെ എംപി ഓഫിസിലേക്ക് എസ്എഫ്‌ഐ നടത്തിയ അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. (cm pinarayi vijayan condemns sfi march rahul gandhi mp office)
സംഭവത്തെ രൂക്ഷമായി വിമര്ഡശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. സിപിഐഎം സംഘടിത മാഫിയയായി മാറിയിരിക്കുകയാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.
Read Also: ഇങ്ങനെ വേണം ആഘോഷിക്കാൻ; സോഷ്യൽ മീഡിയയിൽ ഹിറ്റായി കല്യാണക്കലവറയിലെ കല്യാണപ്പാട്ട്
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത സംഭവം സിപിഐഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് നോക്കി നില്‍ക്കെയാണു സംഭവം നടന്നത്. ഇത് വളരെ ഗൗരവമേറിയതാണ്. സിപിഐഎം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്.
ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എംപി യുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.
Story Highlights: cm pinarayi vijayan condemns sfi march rahul gandhi mp office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here