അപ്പൂപ്പൻ ഒന്ന് മാറിയിരിക്കോ, ഞങ്ങൾക്ക് റസ്റ്റ് എടുക്കണം; ആളുകളെ ചിരിപ്പിച്ച് ആശുപത്രിയിൽ നിന്ന് രണ്ട് കുരുന്നുകൾ…

മുത്തശ്ശിയോടും മുത്തശ്ശനോടും പ്രത്യേക അടുപ്പമായിരിക്കും കുഞ്ഞുങ്ങൾക്ക്. നമ്മുടെ എല്ലാ കുറുമ്പുകൾക്ക് നേരെ കണ്ണടക്കുകയും കൊഞ്ചിക്കുകയും ഇഷ്ടങ്ങൾ സാധിച്ചു തരുന്നതും അവരായിരിക്കും. കഥ പറഞ്ഞും സൗഹൃദം പങ്കുവെച്ചും അവർ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാകുന്നു. ഒരു മുത്തശ്ശനും കുഞ്ഞുങ്ങളും തമ്മിലുള്ള രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കീഴടക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മുത്തച്ഛനെ കാണാൻ എത്തിയതാണ് പേരക്കുട്ടികൾ. എന്നാൽ മുത്തച്ഛനെ കട്ടിലിൽ നിന്ന് മാറ്റി കുട്ടികൾ കട്ടിൽ കീഴടക്കിയിരിക്കുകയാണ്. ഇരുവരും കിടന്നുറങ്ങുന്നതും കളിക്കുന്നതുമൊക്കെ നോക്കി ചിരിയോടെ മുത്തച്ഛനും അടുത്ത് കസേരയിൽ ഇരിക്കുന്നുണ്ട്. വരെ ഹൃദ്യമായ നിമിഷം എന്നാണ് ആളുകൾ ഇതിനെ വിശേഷിപ്പിച്ചത്.
എത്ര തവണ കണ്ടിട്ടും മതിവരുന്നില്ല എന്നാണ് വീഡിയോയെ കുറിച്ച് ആളുകൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരം നിരവധി വീഡിയോ ദിവസവും നമ്മൾ കാണാറുണ്ട്. വീഡിയോയിലുള്ളത് ആരാണെന്ന് അറിയില്ലേലും ഏറെ സ്നേഹം തോന്നുന്നുവെന്നും കമന്റുകൾ ഉണ്ട്. ഫേസ്‌ബുക്കിലെ ഒരു പേജിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
ഇതുപോലത്തെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വളരെ നാളുകൾക്ക് ശേഷം ഒരു കൊച്ചു പെൺകുട്ടി തന്റെ ഉറ്റസുഹൃത്തിനെ കണ്ടുമുട്ടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രണ്ട് മാസത്തിന് ശേഷം തന്റെ ഉറ്റസുഹൃത്ത് കണ്ട പെൺകുട്ടി ഏറെ ആഹ്ലാദിക്കുന്നു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു ഏറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും.
Story Highlights: funny bond with kids and grandparent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here