പാറ്റകളേയും ചന്ദ്രനില്‍ നിന്നുള്ള പൊടിപടലങ്ങളും തിരികെ തരണം; ലേലം തടഞ്ഞ് നാസ

അപ്പോളോ 11 ദൗത്യത്തിനിടെ ചന്ദ്രനില്‍ നിന്നും ശേഖരിച്ച ചാന്ദ്ര ധൂളികളും പരീക്ഷണത്തിനുപയോഗിച്ച പാറ്റകളേയും ലേലത്തിന് വയ്ക്കാനുള്ള നീക്കം തടഞ്ഞ് നാസ. ചന്ദ്രനില്‍ നിന്നുള്ള പൊടിപടലങ്ങളും പാറ്റകളും ലേലം ചെയ്യാനുള്ള ആര്‍ ആര്‍ ഓക്ഷന്റെ നീക്കമാണ് നാസ തടഞ്ഞത്. ഇവ നാസയുടെ സ്വന്തമാണെന്നും ഇവ ക്രയവിക്രയം ചെയ്യാന്‍ ഏതെങ്കിലും കമ്പനിയ്‌ക്കോ സ്വകാര്യ വ്യക്തിയ്‌ക്കോ അവകാശമില്ലെന്നുമാണ് നാസയുടെ വാദം. ( Give us back our moon dust and cockroaches says nasa)
1969ലാണ് അപ്പോളോ 11 ദൗത്യം നടക്കുന്നത്. അന്ന് 21 കിലോ ഗ്രാം ചാന്ദ്രധൂളിയാണ് ശേഖരിച്ചിരുന്നത്. ജീവന് ഭീഷണിയാകുന്ന പാത്തോജന്‍ ഈ പൊടിപടലങ്ങളില്‍ അടങ്ങിയിട്ടുണ്ടോ എന്ന് പരീക്ഷിക്കാനാണ് പാറ്റകളെ ഉപയോഗിച്ചത്. പാറ്റകള്‍ക്കും പ്രാണികള്‍ക്കും ചില മത്സ്യങ്ങള്‍ക്കും ഈ പൊടി കഴിക്കാന്‍ നല്‍കിയിരുന്നു. എന്നാല്‍ പരീക്ഷണത്തിനൊടുവില്‍ ഭയന്നതുപോലെ ഈ ജീവജാലങ്ങള്‍ക്ക് യാതൊരു അപകടവും സംഭവിച്ചില്ല.
Read Also: ഇങ്ങനെ വേണം ആഘോഷിക്കാൻ; സോഷ്യൽ മീഡിയയിൽ ഹിറ്റായി കല്യാണക്കലവറയിലെ കല്യാണപ്പാട്ട്
മിനസോഹ്ട്ട സര്‍വകലാശാലയിലെ ഗവേഷകനായിരുന്ന മരിയോണ്‍ ബ്രൂക്ക്‌സിന്റെ നേതൃത്വത്തിലാണ് പാറ്റകളെ ഉപയോഗിച്ച് പരീക്ഷണം നടന്നത്. പരീക്ഷണത്തിനൊടുവില്‍ അവശേഷിച്ച 40 മിലിഗ്രാം ചാന്ദ്ര ധൂളിയും പാറ്റകളും പിന്നീട് ബ്രൂക്ക്‌സിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. 2010ല്‍ അദ്ദേഹത്തിന്റെ മകളാണ് ഈ വസ്തുക്കള്‍ ആര്‍ ആറിന് വില്‍ക്കുന്നത്. ഈ വസ്തുക്കള്‍ മൂന്ന് കോടിയോളം രൂപയ്ക്ക് ലേലം ചെയ്യുമെന്നാണ് ആര്‍ ആര്‍ ഓക്ഷന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരീക്ഷണത്തിനുപയോഗിച്ച എല്ലാ വസ്തുക്കളും തങ്ങളുടേതാണെന്ന് നാസ അവകാശപ്പെടുകയായിരുന്നു.
Story Highlights: Give us back our moon dust and cockroaches says nasa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here