Advertisement

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി; റിപ്പോർട്ട് തേടി ഗതാഗതമന്ത്രി

June 24, 2022
Google News 2 minutes Read

കെഎസ് ആർ ടിസിയിലെ ശമ്പള പ്രതിസന്ധിയിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളിൽ റിപ്പോർട്ട് നൽകാൻ കെഎസ് ആർ ടി സി എം ഡിക്ക് നിർദേശം നൽകി. യൂണിയനുകളുടെ അസൗകര്യത്തെ തുടർന്ന് മന്ത്രിതല ചർച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി.

മെയ് മാസത്തിലെ ശമ്പള വിതരണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവർക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നൽകിയിട്ടില്ല. മെയ് മാസത്തിലെ ശന്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെൻറ് നിലപാട്.

Read Also: അഞ്ചാംതീയതിക്ക് മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കെ എസ് ആർ ടി സിയിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സി ഐ ടി യുവിന്‍റെ മുന്നറിയിപ്പ് നൽകിയിരുന്നു. ശമ്പളം കൃത്യമായി കിട്ടാത്ത പക്ഷം കടുത്ത സമരം വേണ്ടി വരുമെന്നാണ് സി ഐ ടി യു നിലപാട്. സ്ഥിരമായി ശന്പളം കൊടുക്കുന്ന തരത്തിൽ വ്യവസ്ഥയുണ്ടാകണമെന്നാണ് ആവശ്യം. ഇതിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നാണ് സി ഐ ടി യു വ്യക്താക്കിയത്. അങ്ങനെ വന്നാൽ സർവീസുകളെ ഇത് സാരമായി ബാധിക്കും.

Story Highlights: KSRTC Salary crisis Antony raju seeks report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here