ഹൈദർപോറ ഏറ്റുമുട്ടൽ: അമീർ മാഗ്രിയുടെ മൃതദേഹം പുറത്തെടുക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി

ഹൈദർപോറ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അമീർ മാഗ്രിയുടെ മൃതദേഹം പുറത്തെടുക്കുന്നത് തടഞ്ഞ ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവിനെതിരെ പിതാവ് സുപ്രീം കോടതിയിൽ. മുഹമ്മദ് ലത്തീഫ് മാഗ്രി സമർപ്പിച്ച ഹർജി ജൂൺ 27ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ വർഷം ശ്രീനഗറിൽ നടന്ന വിവാദ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.
ജീവിതത്തിലുടനീളം സൈന്യത്തെ പിന്തുണച്ചിരുന്നവരാണ് ആമിർ മാഗ്രിയുടെ കുടുംബം. മൃതദേഹം പുറത്തെടുക്കുന്നത് അന്ത്യകർമങ്ങൾ നടത്താൻ വേണ്ടിയാണെന്നും മരണാനന്തരം അന്തസ്സോടെയുള്ള സംസ്കാരത്തിനുള്ള അവകാശം ഭരണഘടനയുടെ അനുഛേദം 21 വാഗ്ദാനം ചെയ്യുന്നുവെന്നും അവധിക്കാല ബെഞ്ച് മുമ്പാകെ സമർപ്പിച്ച ഹർജിയിൽ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ ചൂണ്ടിക്കാട്ടുന്നു.
ദിവസം കഴിയുന്തോറും മൃതദേഹം പുറത്തെടുക്കുന്നത് ബുദ്ധിമുട്ടാകുമെന്നും, ഹർജി അടിയന്തരമായി പട്ടികയിൽ ഉൾപ്പെടുത്തി പരിഗണിക്കണമെന്നും ആനന്ദ് ഗ്രോവർ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി ജൂൺ 27ന് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ കെടി രവി കുമാർ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് അറിയിക്കുകയായിരുന്നു.
Story Highlights: Man Wants To Dig Out Body Of Son Killed In Encounter. Plea In Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here