ആവശ്യമെങ്കില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും;വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട: മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആവശ്യമെങ്കില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.(no worries for plus one admission says v shivankutty)
Read Also: ഇതൊക്കെ സിംപിൾ; ആളുകളെ പൊട്ടിച്ചിരിപ്പിച്ച് ഗൊറില്ലയുടെ സൈക്കിൾ സവാരി…
അതേസമയം സമൂഹമാധ്യമങ്ങളിലാകെ വൈറലായ ഒരു വിഡിയോ പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ഒരു കല്യാണവീടും അവിടുത്തെ വിളമ്പുകാരുമാണ് വിഡിയോയിലുള്ളത്. ‘അത് പൊളിച്ചു’ എന്ന തലക്കെട്ടോടെയാണ് മന്ത്രി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ വിഡിയോയിലുണ്ട്’ എന്നാണ് കാഴ്ചക്കാരുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ പള്ളിപ്രം എന്ന സ്ഥലത്തുള്ള വിവാഹ വേളയാണ് ഈ വിഡിയോ ദൃശ്യങ്ങളിലുളളതെന്ന് കമന്റുകളിൽ പറയുന്നു. മന്ത്രി ഷെയർ ചെയ്ത വിഡിയോയ്ക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവധി പേരാണ് പ്രതികരണമറിയിച്ചിട്ടുള്ളത്.
Story Highlights: no worries for plus one admission says v shivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here