വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആർത്തവ ഉല്‍പ്പന്നങ്ങള്‍; വിപ്ലവകരമായ തീരുമാനമെടുത്തത് ഹവായിലെ ഗവര്‍ണര്‍ ഡേവിഡ് ഇഗെ

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആർത്തവ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നു. പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഹവായിലെ സ്കൂളുകളിൽ സൗജന്യമായി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ നൽകുമെന്ന് ഗവര്‍ണര്‍ ഡേവിഡ് ഇഗെ അറിയിച്ചു. ആര്‍ത്തവ സമത്വവുമായി ബന്ധപ്പെട്ട എസ് ബി 2821 ബില്ലില്‍ ഒപ്പുവെച്ച ശേഷമാണ് പുതിയ തീരുമാനം. ”സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ കൃത്യസമയത്ത് ലഭ്യമാകാത്തതിനാൽ കുട്ടികളിൽ പലരും ക്ലാസ് നഷ്ടപ്പെടുത്തി വീടുകളിലിരിക്കുന്നുണ്ട്. ഇത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം,” ഇഗെ ട്വീറ്റ് ചെയ്തു.
”കൃത്യസമയത്ത് സാനിറ്ററി ഉല്‍പ്പന്നങ്ങൾ ലഭ്യമാകാത്തത് പെണ്‍കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. അത് വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും. അത് തയടുകയാണ് ലക്ഷ്യം”. എസ് ബി 2821 ബില്ലില്‍ ഒപ്പുവെച്ച ശേഷം ഇഗെ പറഞ്ഞു. എല്ലാവർക്കും ആര്‍ത്തവ വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൾ ചൂണ്ടുന്നത്.
Read Also: ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തരുത്: ഗുജറാത്ത് ഹൈക്കോടതി
50 ശതമാനം ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ പൊതുവിദ്യാലയങ്ങളില്‍ ലഭ്യമാക്കണമെന്ന നിയമം അവതരിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ കാലിഫോര്‍ണിയയും ഉള്‍പ്പെടുന്നുണ്ട്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് ന്യൂയോര്‍ക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഗ്രേസ് മെങ്.
ജയിലുകളിലെ വനിതാ തടവുകാര്‍ക്ക് ഫെഡറല്‍ ഗ്രാന്റ് ഫണ്ടുകള്‍ വഴി സൗജന്യമായി ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ടാംപണ്‍ ടാക്‌സ് എന്ന നികുതിയാണ്ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തുന്നത്. 10 വിദ്യാര്‍ത്ഥികളെടുത്താൽ എട്ട് പേര്‍ക്കും ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് മായ് മൂവ്‌മെന്റ് ഹവായ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
Story Highlights: Free menstrual products for students; decision was made by the Governor of Hawaii
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here