‘ഞാൻ വലുതായിട്ട് അന്നെ കെട്ടട്ടേ’, ഇതൊരു ക്യൂട്ട് പ്രൊപോസൽ; ആളുകളെ ചിരിപ്പിച്ച് ഒരു കുറുമ്പൻ…

കുരുന്നുകളുടെ കളിയും ചിരിയും കുറുമ്പും നിറഞ്ഞ നിരവധി വീഡിയോകൾ എന്നും സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുണ്ട്. അത്തരം ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്കൂളിൽ നിന്നെത്തിയ മകന്റെയും അമ്മയുടെയും രസകരമായ സംഭാഷണമാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാവിഷയം. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ കുരുന്നിനോട് അമ്മ ചോദിക്കുന്ന വിശേഷങ്ങളും കുഞ്ഞിന്റെ മറുപടിയുമാണ് ആളുകളെ രസിപ്പിച്ചിരിക്കുന്നത്.
ക്ലാസിൽ ഇഷ്ടപ്പെട്ട കുട്ടിയുടെ പേരെന്താ എന്നുള്ള അമ്മയുടെ ചോദ്യത്തിന് ഈ കൊച്ചു കുറുമ്പൻ നൽകിയ മറുപടി കേട്ടാൽ ആരുമൊന്നു ചിരിച്ചു പോകും. ഇഷ്ടപ്പെട്ട കുട്ടിയോട് അത് പറഞ്ഞോ എന്ന ചോദ്യത്തിന്, ‘ഞാൻ വലുതായിട്ട് അന്നെ കെട്ടട്ടേ’ന്ന് എന്നു ചോദിച്ചുവെന്നാണ് കുരുന്നിന്റെ മറുപടി. കൂട്ടുകാരിയുടെ മറുപടി എന്തായിരുന്നൂന്ന് ചോദിച്ചപ്പോൾ അവൾ ‘കെട്ടണ്ടെ’ന്ന് പറഞ്ഞെന്നും കുറുമ്പൻ പറയുന്നു. അവൾ റിജെക്റ്റ് ചെയ്തപ്പോൾ നിനക്ക് വിഷമം ആയോ എന്ന് ചോദിക്കുമ്പോൾ വിഷമം ആയില്ല, അതുകൊണ്ട് ഞാൻ മറ്റൊരു കുട്ടിയെ കണ്ടുപിടിച്ചു എന്നാണ് ഈ നാല് വയസുകാരൻ നിഷ്കളങ്കമായി പറയുന്നത്.
കോഴിക്കോട് സ്വദേശിയായ ഇസ എന്ന നാലുവയസുകാരനാണ് വിഡിയോയിലെ താരം. രസകരമായി സംസാരിക്കുന്ന ഈ കുരുന്ന് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ വളരെ യാദൃശ്ചികമായി സ്കൂളിലെ കാര്യങ്ങൾ ചോദിക്കുന്നതിനിടെയാണ് ഈ കുറുമ്പന്റെ രസകരമായ മറുപടി. എന്തായാലും ഈ കുഞ്ഞുമിടുക്കനെ ഏറ്റെടുത്തുകഴിഞ്ഞു സോഷ്യൽ മീഡിയ. വിഡിയോയ്ക്ക് വളരെ രസകരമായ കമന്റുകളുമായി നിരവധിപ്പേരും എത്തുന്നുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here