Advertisement

ജി -7 ഉച്ചകോടി; പ്രധാനമന്ത്രി നാളെ ജർമ്മനിയിലേക്ക്

June 25, 2022
Google News 2 minutes Read

ജി -7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജർമ്മനിയിൽ എത്തും. ജർമ്മനിയിലെ ഷ്ലോസ് എൽമൗയിലാണ് ഉച്ചകോടി. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി സംസാരിച്ചേക്കും. ചില നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജർമ്മനി സന്ദർശനം.

ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂൺ 28 ന് യു.എ.ഇയിലെത്തും. യുഎഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തും. ഒപ്പം പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനും കൂടിയാണ് മോദിയുടെ യുഎഇ യാത്ര.

Read Also: ക്വാഡ് ഉച്ചകോടിക്കിടെ ജപ്പാൻ വ്യോമാതിർത്തിക്ക് സമീപം ചൈനയും റഷ്യയും വിമാനങ്ങള്‍ പറത്തി; പ്രതിഷേധം

നുപുർ ശർമ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിഷേധം അറിയിച്ചിരുന്നു .ഇതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനം. 28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയില്‍ നിന്ന് മടങ്ങും.

Story Highlights: G7 Summit: PM Modi to leave for Germany tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here