ഗുജറാത്ത് കൂട്ടക്കൊല, നരേന്ദ്ര മോദി 19 വർഷമായി അനുഭവിക്കുന്നത് വലിയ വേദനകൾ; അമിത് ഷാ

ഗുജറാത്ത് കൂട്ടക്കൊലക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകിയത് സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെ വൈകാരിക പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. മോദി കഴിഞ്ഞ 19 വർഷമായി വലിയ വേദനകളാണ് നിശബ്ദനായി അനുഭവിക്കുന്നതെന്നാണ് അമിത് ഷായുടെ വാദം. എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ( Gujarat Riots, narendra Modi Endured Silently For 19 Years: Amit Shah )
‘‘ കഴിഞ്ഞ 19 വർഷങ്ങമായി മോദിജി വ്യാജ കുറ്റാരോപണങ്ങളെ നിശബ്ദനായി സഹിക്കുകയാണ്. അതിനെതിരെ ഒരു ധർണ പോലും ആരും നടത്തിയിട്ടില്ല. പ്രധാനമന്ത്രി ഈ വേദന സഹിക്കുന്നത് ഏറ്റവും അടുത്തുനിന്ന് കണ്ടയാളാണ് ഞാൻ. അദ്ദേഹത്തിനെതിരെ വന്നതൊക്കെയും വ്യാജ ആരോപണങ്ങളായിരുന്നു, കരുത്തുറ്റ ഹൃദയമുള്ള ഒരാൾക്കേ ഇതിനെയെല്ലാം മറികടക്കാൻ സാധിക്കൂ ’’ – അമിത് ഷാ പറഞ്ഞു. രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾ സമരം നടത്തുന്ന സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പരാമർശം.
‘‘ ജനാധിപത്യ സംവിധാനത്തിൽ ഭരണഘടനയെ എങ്ങനെ ബഹുമാനിക്കണമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി. ഈ കേസിൽ പ്രധാനമന്ത്രിയെ ചോദ്യം ചെയ്തിരുന്നു. പക്ഷേ, ആരും പ്രതിഷേധിച്ചില്ല. നരേന്ദ്ര മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകർ ധർണ നടത്തിയില്ല. എന്നെയും അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും പ്രതിഷേധമുണ്ടായില്ല’ – അമിത് ഷാ വ്യക്തമാക്കി.
Read Also: നരേന്ദ്ര മോദി രാജ്യത്തെ വൻശക്തിയാക്കി മാറ്റി: കെ.സുരേന്ദ്രൻ
ഗുജറാത്ത് കലാപം രൂക്ഷമായതോടെ അതിനെ നേരിടാൻ സൈന്യത്തെ വിളിക്കേണ്ട സാഹചര്യമുണ്ടായി. സൈന്യവുമായി ബന്ധപ്പെടാൻ വൈകിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഗുജറാത്ത് സർക്കാർ അവസരോചിതമായാണ് പ്രവർത്തിച്ചത്.
സൈന്യം ഇവിടെയെത്താൻ കുറച്ചു സമയമെടുത്തു എന്നതാണ് വാസ്തവം. ഇക്കാര്യത്തിൽ സർക്കാർ ഒരു ദിവസത്തെ താമസം പോലും വരുത്തിയിട്ടില്ലെന്നാണ് അമിത് ഷായുടെ വാദം.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് സാകിയ എഹ്‌സാന്‍ ജഫ്രിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ആ ഹർജിയാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. കലപാത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ വിധവയാണ് സാകിയ.
Story Highlights: Gujarat Riots, narendra Modi Endured Silently For 19 Years: Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here