അയർലൻഡിനെതിരെ ചില താരങ്ങൾ അരങ്ങേറുമെന്ന സൂചനയുമായി ഹാർദിക് പാണ്ഡ്യ

അയർലൻഡിനെതിരായ ടി-20 പരമ്പരയിൽ ചില താരങ്ങൾ ഇന്ത്യക്കായി അരങ്ങേറുമെന്ന സൂചനയുമായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. നാളെ പരമ്പര ആരംഭിക്കാനിരിക്കുന്നതിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഹാർദ്ദിക് ഇക്കാര്യം വ്യക്തമാക്കിയത്. ഹാർദ്ദികിൻ്റെ പ്രസ്താവന പരിഗണിക്കുമ്പോൾ രാഹുൽ ത്രിപാഠി, ഉമ്രാൻ മാലിക് എന്നിവർ ഇന്ത്യക്കായി അരങ്ങേറുമെന്നാണ് സൂചന. രണ്ട് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. (hardik pandya debut ireland)
Read Also: ‘അയർലൻഡിനെതിരെ ഹൂഡ കളിച്ചേക്കും’; സഞ്ജുവിനും ത്രിപാഠിയ്ക്കും അവസരം ലഭിച്ചേക്കില്ലെന്ന് ആകാശ് ചോപ്ര
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി എന്നീ മുതിർന്ന താരങ്ങൾ അയർലൻഡിനെതിരെ കളിക്കില്ല. ശ്രേയസ് അയ്യരും ടീമിൽ ഇല്ല. മലയാളി താരം സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങൾ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യൻ ടീം:
ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ തൃപാഠി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ഉംറാൻ മാലിക്
Story Highlights: hardik pandya debut ireland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here