Advertisement

ഐപിഎലിനായി ദീർഘമായ വിൻഡോ; എതിർക്കുമെന്ന് റമീസ് രാജ

June 25, 2022
2 minutes Read
ipl icc ramiz raja

ഇന്ത്യൻ പ്രീമിയർ ലീഗിനായി അടുത്ത വർഷം മുതൽ ദീർഘമായ വിൻഡോ ഉണ്ടാവുമെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയോട് പ്രതികരിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. നിലവിൽ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഐസിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അങ്ങനെയെങ്കിൽ അതിനെ എതിർക്കുമെന്നും റമീസ് രാജ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് റമീസ് രാജയുടെ പ്രതികരണം. (ipl icc ramiz raja)

“ഐപിഎൽ വിൻഡോ ദീർഘിപ്പിക്കുമെന്നതിനെപ്പറ്റി ഇതുവരെ ഒരു അറിയിപ്പും ഉണ്ടായിട്ടില്ല. ഐസിസി യോഗത്തിൽ ഇക്കാര്യത്തെപ്പറ്റി സംസാരിക്കും. എൻ്റെ നിലപാട് കൃത്യമാണ്. ലോക ക്രിക്കറ്റിൽ ഏതെങ്കിലും തരത്തിൽ പുരോഗമനമുണ്ടാവുന്നുണ്ടെങ്കിൽ അത് ഹ്രസ്വകാലത്തേക്കാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കും. ഐസിസിയോട് നിലപാട് അറിയിക്കും.”- റമീസ് രാജ പറഞ്ഞു.

Read Also: ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം നിർബന്ധമാക്കണം: ലളിത് മോദി

കഴിഞ്ഞ ദിവസമാണ് ഐപിഎലിന് ഔദ്യോഗിക വിൻഡോ ഉണ്ടാവുമെന്ന് ജയ് ഷാ അറിയിച്ചത്. അടുത്ത വർഷത്തെ ഐസിസിയുടെ ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിൽ രണ്ടര മാസം ഐപിഎലിനായി നീക്കിവെക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

അതേസമയം, പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വിൻഡോകളാണ് പരിഗണനയിലുള്ളത്. മാർച്ചിലാണ് കൂടുതൽ സാധ്യതയെങ്കിലും സെപ്തംബറും പരിഗണനയിലുണ്ട്.

ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡുകളുമായും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായും ബിസിസിഐ ചർച്ചകൾ നടത്തിയിരുന്നു. മാർച്ചിൽ വനിതാ ഐപിഎലിനായി വിൻഡോ ഒരുക്കണമെന്ന ആവശ്യം ബിസിസിഐ ഐസിസിക്ക് മുന്നിൽ വച്ചിട്ടുണ്ട്. വനിതാ ഐപിഎൽ എന്ന ആശയത്തോട് ക്രിക്കറ്റ് ബോർഡുകൾ പോസിറ്റീവായാണ് പ്രതികരിച്ചത്.

ആറ് ടീമുകളുമായി ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം ഒരുക്കാൻ താത്പര്യമുണ്ടെന്നാണ് വിവരം.

Story Highlights: ipl window icc ramiz raja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top