മെസിയുടെ പിറന്നാൾ ആഘോഷമാക്കി മലപ്പുറത്തെ ആരാധകർ; അർജന്റീനയിലും വൈറൽ

ഫുട്ബോൾ ഇതിഹാസം മെസിയുടെ ജൻമദിനത്തിൽ മലപ്പുറത്തെ ആരാധകർ നടത്തിയ ആഘോഷം അർജന്റീനയിലും വൈറൽ. അരീക്കോട് പത്തനാപുരത്തെ ആരാധക കൂട്ടായ്മ നടത്തിയ ആഘോഷമാണ് ഹിറ്റായത്. ‘എൽ ഡെസ്റ്റോപ്’ എന്ന ഓൺലൈൻ മാധ്യമം ഇതിന്റെ വിഡിയോ പങ്കുവച്ച് വാർത്ത നൽകി. ടിവൈസി സ്പോർട്സ് എന്ന മാധ്യമത്തിലും വാർത്ത വന്നിട്ടുണ്ട്.
അർജന്റീനയിലെ സ്പോർട്സ് മാധ്യമമാണ് എൽ ഡെസ്റ്റോപ്. മെസിയുടെ ജൻമദിനത്തിൽ ‘സൗത്ത് ഇന്ത്യയിലെ കേരളത്തിൽ പത്തനാപുരത്ത് നടന്ന ആഘോഷം എന്ന തലക്കെട്ടോടെയാണ് വാർത്ത നൽകിയിരിക്കുന്നത്. ഇതിന്റെ ലിങ്കും വിഡിയോയും അവരുടെ സമൂഹ മാധ്യമ പേജുകളിലും പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം വിഡിയോയും നിരവധി പേർ ഇതിനോടകം കണ്ടിട്ടുണ്ട്. മെസി ഫാൻസ് പത്തനാപുരം(എംഎഫ്പി) എന്ന പേരിലായിരുന്നു ആഘോഷം.
Story Highlights: malapuram fans celebrate messi’s birthday; viral in argentina too
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here