‘ബിജെപിക്കൊപ്പമെന്ന് സിപിഐഎം പ്രഖ്യാപിക്കുകയാണ്’; ആക്രമണം നേതൃത്വത്തിന്റെ അറിവോടെയെന്ന് കെ മുരളീധരൻ

രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കെ മുരളീധരൻ എംപി. എസ്എഫ്ഐ ആക്രമണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ മുരളീധരൻ ആരോപിച്ചു. ദേശീയ തലത്തിൽ ബിജെപിക്കൊപ്പമെന്ന് പ്രഖ്യാപിക്കുകയാണ് സിപിഐഎം. ഈ സംഭവം അത് തെളിയിക്കുന്നുണ്ട്. സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ആക്രമണം നടത്തിയതെന്നും കേരള പൊലീസ് ഗുണ്ടാസംഘമായി മാറിയെന്നും കെ മുരളീധരൻ എംപി ആഞ്ഞടിച്ചു. പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സർക്കാർ സർവകക്ഷിയോഗം പോലും വിളിച്ചില്ല. അതിനെതിരെ പ്രതിഷേധം ഉയർന്നുവരാത്തതെന്താണെന്നും കെ മുരളീധരൻ ചോദിച്ചു. (sfi attack to rahul gandhi mp’s office was planned by cpim says k muraleedharan)
അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമിച്ചിരുന്നു. പരിസ്ഥിതിലോല പ്രശ്നത്തിൽ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് അറസ്റ്റിലായത്.
സംഭവത്തില്‍ കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദേശിച്ചിട്ടുണ്ട്. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഐഎം വിശദീകരണം. ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുലും ഇടതുപാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്ഐ അക്രമം വലിയ തിരിച്ചടിയായെന്നാണ് സിപിഐഎം വിലയിരുത്തൽ.
Story Highlights: sfi attack to rahul gandhi mp’s office was planned by cpim says k muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here