കാണാതെപോയിട്ട് മൂന്ന് വർഷം; ബാഗ് തിരികെ ലഭിച്ചത് വിശ്വസിക്കാനാകാതെ യുവതി…

കാണാതെ പോയ വസ്തുക്കൾ തിരിച്ചു കിട്ടുമ്പോൾ നമുക്ക് സന്തോഷം തന്നെയാണ്. അപ്രതീക്ഷിതമായ നേരത്ത് നമ്മെ തേടി തിരിച്ചെത്തുന്നതുപോലെ. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. ഖദീജ എന്ന യുവതി പങ്കുവെച്ച അത്തരത്തിൽ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയൽ ശ്രദ്ധ നേടുന്നത്. 2018 ലാണ് എയർപോട്ടിൽ വെച്ച് ഖദീജയുടെ ബാഗ് നഷ്ടമാകുന്നത്. ബാഗ് നഷ്ടപ്പെടുമ്പോൾ അതിൽ ഒരു ഐപാഡ്, കിൻഡിൽ, ഹാർഡ് ഡിസ്ക് എന്നിവയുൾപ്പടെ ഉണ്ടായിരുന്നു. ഫോണിന്റെ ബാക്കപ്പുകൾ സൂക്ഷിച്ച ഹാർഡ് ഡിസ്കയിരുന്നു അത്. വിലയേറിയ ഒട്ടനവധി രേഖകളും ഡീറ്റൈൽസും ഇതോടെ ഖദീജയ്ക്ക് നഷ്ടമായി.
അന്ന് വളരെയേറെ അന്വേഷിച്ചുനടന്നെങ്കിലും ഖദീജയ്ക്ക് ബാഗ് തിരിച്ചുകിട്ടിയില്ല. വർഷങ്ങൾ കഴിഞ്ഞതോടെ ഈ ബാഗിനെക്കുറിച്ചുള്ള ഓർമകളും ഇല്ലാതായി. എന്നാൽ മൂന്ന് വർഷത്തിന് ശേഷം ഖദീജയ്ക്ക് ബാഗ് തിരിച്ചുകിട്ടിയത്. നഷ്ടപ്പെട്ട ഖദീജയുടെ വസ്തുക്കൾ തൻറെ പക്കൽ ഉണ്ടെന്ന് പറഞ്ഞ് ഒരു ഫോൺകോൾ വരുകയായിരുന്നു. ആദ്യം അയാൾ പറയുന്നത് മനസിലായില്ലെങ്കിലും പിന്നീട്, തന്റെ നഷ്ടപെട്ട ബാഗിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത് എന്ന് മനസിലായി. ഖദീജ ഇത് അന്വേഷിച്ച് ഇവിടേക്ക് എത്തുകയായിരുന്നു.
തന്റെ ഹാർഡ് ഡിസ്കിലെ ഡീറ്റെയിൽസിൽ നിന്നും തന്റെ സുഹൃത്തിന്റെ നമ്പർ കണ്ടുപിടിച്ച്, അവരോട് ഖദീജയുടെ നമ്പർ വാങ്ങിയാണ് ഈ ഷോപ്പുടമ ഖദീജയെ വിളിച്ചത്. അദ്ദേഹത്തിന്റെ അരികിൽ ഈ ബാഗിലെ സാധനങ്ങൾ വിൽക്കാൻ ഒരാൾ എത്തിയപ്പോഴാണ് ഒരു സംശയം തോന്നിയ ഷോപ്പുടമ യഥാർത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയത്.
ഈ വിവരങ്ങൾ ഖദീജ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ബാഗ് തിരികെ കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും ഖദീജ പറയുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here