കാലിത്തൊഴുത്ത്; ‘കുടുംബ സ്‌നേഹമുള്ളവർ ഇങ്ങനെയൊക്കെ ചെയ്യും: പരിഹാസവുമായി വി.ടി.ബലറാം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചതിനെ പരിഹസിച്ച് മുൻ എംഎൽഎ വി.ടി.ബലറാം. തുക അനുവദിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ട ഉത്തരവിന്റെ കോപ്പി മുൻ എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ചു ( Build Mangur Cliff House VT Balram ).
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ പരോക്ഷ പരിഹാസവും കോൺഗ്രസ് നേതാവ് ഉന്നയിച്ചു.’കുടുംബ സ്‌നേഹമുള്ളവർ ഇങ്ങനെയൊക്കെ ചെയ്തെന്നിരിക്കും. അയിന് നിങ്ങക്കെന്താ കൊങ്ങികളേ’ എന്ന കുറിപ്പോടെയാണ് ബൽറാമിന്റെ പോസ്റ്റ്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപയാണ് അനുവദിച്ചത്. തുകയ്ക്ക് ഭരണാനുമതി നൽകി പൊതുമരാമത്ത് വകുപ്പ് പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാറാണ് ഉത്തരവിറക്കിയത്.
തുകയ്ക്ക് ഭരണാനുമതിയായതോടെ ഉടൻ നിർമാണ പ്രവർത്തനം തുടങ്ങും. നേരത്തെ നൽകിയ ശുപാർശ പ്രകാരമാണ് കാലിത്തൊഴുത്ത് നിർമിക്കാനുള്ള ഭരണാനുമതിയിറങ്ങിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് ഉണ്ടാക്കാൻ പിഡബ്ല്യുഡി വകുപ്പ് വക 42.90 ലക്ഷം രൂപ!
കുടുംബസ്നേഹമുള്ളവർ ഇങ്ങനെയൊക്കെ ചെയ്തെന്നിരിക്കും. അയിന് നിങ്ങക്കെന്താ കൊങ്ങികളേ?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here