എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം; സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം

എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് കുടുംബത്തോടൊപ്പം രണ്ടുദിവസം സൗജന്യമായി താമസിക്കാനുള്ള അവസരം കൊടൈക്കനാലിലെ ഹോംസ്റ്റേ ഒരുക്കുന്നു എന്ന തരത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.
പത്താംക്ലാസ് പരീക്ഷയിൽ തോറ്റ് മാനസിക വിഷമം അനുഭവിക്കുന്ന വിദ്യാർത്ഥികൾ മാർക് ലിസ്റ്റുമായെത്തിയാൽ കുടുംബത്തോടൊപ്പം കൊടൈക്കനാലിൽ രണ്ടുദിവസം താമസിക്കാമെന്നാണ് പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്. എന്നാൽ ഇത് കഴിഞ്ഞ വർഷത്തെ വാർത്തയാണ്. ഈ കൊല്ലത്തെ ഫലപ്രഖ്യാപനത്തിനുശേഷം ഇങ്ങനെയൊരു അറിയിപ്പ് നൽകിയിട്ടില്ലെന്ന് പോസ്റ്റിൽ സൂചിപ്പിക്കുന്ന ഹോംസ്റ്റേയുടെ അധികൃതർ അറിയിച്ചു.
2021ലെ പരീക്ഷാഫലം പുറത്തുവന്നതിനുശേഷം നൽകിയ ആനുകൂല്യമാണ് നിലവിൽ പലരും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ‘സുധി കൊടൈക്കനാൽ’ എന്നയാളാണ് 2021 ജൂലൈ 16ന് ഇത്തരത്തിലൊരു ഓഫർ പരാജയപ്പെട്ട കുട്ടികൾക്ക് നൽകിയത്.
Story Highlights: Free accommodation in Kodaikanal for those who failed the SSLC examination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here