Advertisement

വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാർ: എം.വി.​ഗോവിന്ദൻ

June 26, 2022
Google News 2 minutes Read
student-youth organization drunkard

വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാരെന്ന് എക്സൈസ് മന്ത്രി എം.വി.​​ഗോവിന്ദൻ. വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ( student-youth organization drunkard ).

Read Also: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രകോപനപരമായി പെരുമാറുന്നത് ഒഴിവാക്കണം; വി.ഡി.സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി

ലഹരിക്കെതിരെയുള്ള ബോധവത്കരണം ശക്തിപ്പെടുത്തണം. ഇപ്പോള്‍ നടത്തുന്നതിന്റെ പത്തിരട്ടി നടത്തണം. നൂറു ശതമാനം കുട്ടികളിലേക്കും ലഹരി വിരുദ്ധ പ്രവര്‍ത്തനമെത്തിക്കണം. വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ സഹായം ഇതിന് വേണ്ടി തേടാം. എന്നാല്‍ വിദ്യാര്‍ത്ഥി യുവജന സംഘടനയില്‍ വലിയൊരു വിഭാഗവും കുടിയന്മാരാണ്. അവര്‍ക്ക് കുടിക്കുകയോ കുടിക്കാതിരിക്കുകയോ ചെയ്യാം. സ്വയം കുടിക്കാതിരിക്കുന്ന ബോധ്യത്തിലേക്ക് അവരെ എത്തിക്കുകയെന്നതാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണ്. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു.

Story Highlights: Many members of the student-youth organization are tenants: MV Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here