രാജ്യന്തര മത്സരങ്ങളൊന്നും ഇവിടെ നടക്കാറില്ല; പക്ഷെ ഇതാണ് ലോകത്തെ ഏറ്റവും മനോഹരമായ ഫുട്ബോൾ മൈതാനം

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാണ് നോർവേ. നോർവെയുടെ കാഴ്ച്ചകളും അവിടുത്തെ സ്ഥലങ്ങളും വളരെ പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെ സഞ്ചാരികളുടെ പ്രിയപെട്ട രാജ്യം കൂടിയാണ് നോർവേ. എന്തെല്ലാം അതിമനോഹര കാഴ്ചകളാണെന്നറിയാമോ ഈ സന്തോഷനഗരം സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. കടൽ തീരങ്ങളും പരവതനിരകളും പാറക്കെട്ടുകളും തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത കാഴ്ചകൾ. നോർവേയിലെ വളരെ പ്രശസ്തമായ ഹെന്നിംഗ്സ്വെയർ മൈതാനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഫുട്ബോൾ മൈതാനങ്ങളിൽ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രകൃതി ഒരുക്കിയ സൗന്ദര്യ കാഴ്ചയ്ക്ക് നടുക്കായി അതിമനോഹരമായ ഫുട്ബോൾ മൈതാനം. ഹെന്നിംഗ്സ്വെയർ എന്ന കുഞ്ഞ് ദീപുഗ്രാമത്തിലാണ് ഈ ഫുട്ബോൾ മൈതാനം സ്ഥിതി ചെയ്യുന്നത്. ഈ മൈതാനത്തെ ചുറ്റി കടലും പർവ്വതങ്ങളും പാറക്കെട്ടുകളുമാണ്. അതുതന്നെയാണ് ഇതിന്റെ മനോഹാരിതയ്ക്കും കാരണം.
പാറക്കെട്ടുകൾ വെട്ടിനിരപ്പാക്കിയാണ് ഇത് പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരേപോലെയല്ല മൈതാനത്തിന്റെ ലെവൽ. ചുറ്റും കടലിനാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ വെള്ളത്തിലോട്ട് പന്ത് പോകാതിരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആകെ 500 പേരാണ് ഈ ദ്വീപിലുള്ളത്. രാജ്യന്തര മത്സരങ്ങളൊന്നും ഇവിടെ നടക്കാറില്ലെങ്കിലും നടക്കുന്ന മത്സരങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്.
നിരവധി സഞ്ചാരികൾ എത്തുന്ന ഈ സ്ഥലം നോർവേയിലെ സ്വാൾവർ പട്ടണത്തിന് 20 കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഓസ്റ്റ്‌വാഗിയ ദ്വീപിന്‍റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന നിരവധി ചെറിയ ദ്വീപുകളിലായാണ് ഹെന്നിംഗ്സ്വെയർ ഗ്രാമം ഉള്ളത്. അവയിലെ പ്രധാന ദ്വീപുകളിൽ ഒന്നായ ഹെലാന്റ്‌സായ ദ്വീപിന്‍റെ തെക്കേ അറ്റത്താണ് ഹെന്നിംഗ്സ്വെയർ സ്റ്റേഡിയം ഉള്ളത്. സ്റ്റേഡിയം കാണാൻ മാത്രമല്ല ദീപ് ഗ്രാമത്തിന്റെ ഭംഗി കാണാനും സ്ഥലങ്ങൾ സന്ദർശിക്കാനും നിരവധി പേരാണ് ഇവിടെ സന്ദർശിക്കാനുള്ളത്.
Story Highlights: henningsvaer stadium most beautiful football stadium in the world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here