Advertisement

‘ദുബായ് യാത്രയിൽ ലഗേജ് എടുക്കാൻ മറന്നിട്ടില്ല’; സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

June 27, 2022
Google News 2 minutes Read
pinarayi vijayan response swapna suresh

സ്വർണക്കടത്ത് കേസ് സ്വപ്ന സുരേഷിൻ്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ് യാത്രയിൽ മുഖ്യമന്ത്രി ലഗേജ് എടുക്കാൻ മറന്നു എന്ന ആരോപണത്തെയാണ് മുഖ്യമന്ത്രി തള്ളിയത്. ലഗേജ് എടുക്കാൻ മറന്നിട്ടില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. (pinarayi vijayan response swapna suresh)

അൻവർ സാദത്ത്, ഷാഫി പറമ്പിൽ, ഐസി ബാലകൃഷ്ണൻ, റോജി എം ജോൺ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. 2016 മുതൽ മുഖ്യമന്ത്രി എത്ര തവണ ദുബായ് സന്ദർശിച്ചു എന്ന ചോദ്യത്തിന് അഞ്ച് തവണ എന്നായിരുന്നു മറുപടി. സന്ദർശനങ്ങളെല്ലാം ഔദ്യോഗികമായിരുന്നു എന്നും മുഖ്യമന്ത്രി മറുപടി നൽകി. രണ്ടാമത്തെ ചോദ്യമായിരുന്നു ബാഗേജുമായി ബന്ധപ്പെട്ടത്. എന്നാൽ, ബാഗേജ് എടുക്കാൻ മറന്നിട്ടില്ല എന്ന് ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

Read Also: സ്വപ്ന സുരേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിയും ക്രൈംബ്രാഞ്ചും

സ്വപ്ന സുരേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡിയും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു. സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 12 മണിക്കൂറോളം സ്വപ്നയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

അതേസമയം, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരായ ഗൂഢാലോചനക്കേസിൽ കേസിലാണ് ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.ഇന്ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തെ സ്വപ്നക്ക് നോട്ടിസ് നൽകിയിരുന്നു. രണ്ട് അന്വേഷണ സംഘങ്ങളും ഇന്ന് തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ അഭിഭാഷകന്റെ കൂടി നിർദ്ദേശം പരിഗണിച്ചായിരിക്കും സ്വപ്നയുടെ നീക്കം.

കേന്ദ്ര സുരക്ഷ വേണമെന്നും സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും വ്യക്തമാക്കി സ്വപ്ന സുരേഷ് നൽകിയ ഹർജി എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Story Highlights: pinarayi vijayan response swapna suresh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here