Advertisement

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ SFIക്ക് വൻജയം

June 27, 2022
1 minute Read

കേരള സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ഐതിഹാസിക ജയം. സെനറ്റ് സീറ്റുകളും ഭാരവാഹി സ്ഥാനങ്ങളും എസ്എഫ്ഐ ചരിത്ര വിജയമാണ് നേടിയത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാത്ഥികൾ തലസ്ഥാനത്ത് പ്രകടനം നടത്തി.

സർവകലാശാല യൂണിയൻ ചെയർമാനായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ശ്രീനാരായണ കോളജ് ബിരുദാനന്തര വിദ്യാർത്ഥിയുമായ വിഷ്‌ണു എ, ജനറൽ സെക്രട്ടറിയായി സംസ്‌കൃത കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ് അംഗവും ആയ നസിം എം വിജയിച്ചു.

തെരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ സഖാക്കളെയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ അനുശ്രീ, കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം സജി, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Story Highlights: sfi wins kerala university union election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top