സഹോദരിയ്ക്ക് വിവാഹത്തിന് സമ്മാനമായി ‘അച്ഛന്റെ മെഴുകു പ്രതിമ’; വൈകാരിക രംഗങ്ങൾക്ക് സാക്ഷിയായി വിവാഹവേദി…

സമ്മാനങ്ങൾ അത്രമേൽ പ്രിയപ്പെട്ടതാണ്. അത് ഏറ്റവും പ്രിയയപെട്ടവരിൽ നിന്നാകുമ്പോൾ അതിന് മധുരമേറും. തന്റെ സഹോദരിയുടെ വിവാഹത്തിന് സമ്മാനമായി സഹോദരൻ സമ്മാനിച്ചത് പരേതനായ അച്ഛന്റെ മെഴുകുപ്രതിമയാണ്. വിവാഹവേദിയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു സഹോദരന്റെ വിവാഹ സമ്മാനം. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അപ്രതീക്ഷിതമായി അച്ഛന്റെ മെഴുകുപ്രതിമ കണ്ട അമ്മയും സഹോദരിയും കണ്ണീരണിഞ്ഞു. ഏവരുടെയും കണ്ണ് നിറയുന്ന നിമിഷങ്ങൾക്കാണ് പിന്നീട് വിവാഹ വേദി സാക്ഷ്യം വഹിച്ചത്.
അവുല പാണി എന്ന യുവാവാണ് അച്ഛൻ അവുല സുബ്രഹ്മണ്യത്തിന്റെ പ്രതിമ സഹോദരിക്ക് വിവാഹത്തിന് സമ്മാനമായി നൽകിയത്. ഇവരുടെ അച്ഛനും അമ്മയും ബിഎസ്എൻഎൽ ജീവനക്കാരനായിരുന്നു. എന്നാൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഇരുവരും മകനൊപ്പം അമേരിക്കയിലായിരുന്നു. എന്നാൽ അവിടെ വെച്ച് കൊവിഡ് ബാധിച്ച് അച്ഛൻ മരണപ്പെടുകയായിരുന്നു. പ്രതിമ കണ്ട് ഞെട്ടിയ അമ്മയും സഹോദരിയും സന്തോഷവും സങ്കടവും അടക്കാനാവാതെ കണ്ണീരണിഞ്ഞു. ഒടുവിൽ അച്ഛന്റെ പ്രതിമയിൽ മകൾ സ്നേഹചുംബനവും നൽകി.
മകളുടെ വിവാഹമെന്ന വലിയൊരു ആഗ്രഹം ബാക്കിവെച്ചാണ് അച്ഛൻ മരണമടഞ്ഞത്. അതുകൊണ്ട് തന്നെ സഹോദരിയുടെ വിവാഹത്തിന് അച്ഛന്റെ സാമീപ്യം ഉണ്ടാകണമെന്ന് അവുല പാണിയ്ക്ക് നിർബദ്ധമുണ്ടായിരുന്നു. അങ്ങനെയാണ് അച്ഛന്റെ പ്രതിമ പണിയാം എന്ന തീരുമാനത്തിൽ അവുല പാണി എത്തിയത്. കർണാടകയിൽ വെച്ചാണ് ഈ പ്രതിമ പണികഴിപ്പിച്ചത്. പരമ്പരാഗതമായ വിവാഹവസ്ത്രവും ധരിപ്പിച്ചാണ് അച്ചന്റെ പ്രതിമ മകൻ വിവാഹവേദിയിലെത്തിച്ചത്. അപ്രതീക്ഷിതമായ നിമിഷങ്ങൾക്കാണ് പിന്നീട് വിവാഹവേദി സാക്ഷ്യം വഹിച്ചത്.
Story Highlights: viral video of bride surprised with wax statue of her late father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here