‘മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ബാഗ് പിന്നീട് എത്തിച്ചു’; ബാഗേജ് വിഷയത്തില്‍ എം.ശിവശങ്കറിന്റെ മൊഴിപുറത്ത്

യുഎഇ സന്ദര്‍ശനത്തിനിടെ ബാഗ് മറന്നു വച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി തള്ളുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴി പുറത്ത്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ബാഗ് പിന്നീട് എത്തിച്ചു. ബാഗ് എത്തിച്ചത് കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയെന്നും ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. അഥിതികള്‍ക്കുള്ള ഉപഹാരമടങ്ങിയ ബാഗ് പിന്നീട് കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ എത്തിച്ചുവെന്നാണ് മൊഴി ( Bag later delivered during CM’s visit to UAE ).
തന്റെ ബാഗേജ് മറന്നിട്ടില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. 2020 ജൂലൈ അഞ്ചിന് സ്വര്‍ണക്കള്ളക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ മുന്നോട്ട് വരുന്നത്. ഇതില്‍ ശിവശങ്കര്‍ നല്‍കിയ മൊഴിയാണ് പുറത്തു വന്നത്. യുഎഇ സന്ദര്‍ശന വേളയില്‍ ചില ബാഗേജുകള്‍ അവിടെ വച്ച് മറന്നു പോയി. അത് കോണ്‍സുലേറ്റിന്റെ സഹായത്തോടെ മടക്കിയെത്തിച്ചുവെന്ന മൊഴിയാണ് കസ്റ്റംസിന് നല്‍കിയിരിക്കുന്നത്. മൂന്നു ബാഗേജുകള്‍ മറുന്നുവച്ചുവെന്നായിരുന്നു മൊഴി. ഇതോടെ മുഖ്യമന്ത്രിയെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഈ മൊഴി.
Read Also: ‘ദുബായ് യാത്രയിൽ ലഗേജ് എടുക്കാൻ മറന്നിട്ടില്ല’; സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി
അതേസമയം, പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത സര്‍ക്കാര്‍ നിയമസഭയില്‍ സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെടുന്നുവെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആരോപണം. ജനങ്ങള്‍ക്കിടയില്‍ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപ്പെട്ട വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാണ് അടിയന്തര പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച. രണ്ട് മണിക്കൂര്‍ ചര്‍ച്ച നീളും.
Story Highlights: ‘Bag later delivered during CM’s visit to UAE’; In the statement of M. Shivashankar on the subject of luggage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here