Advertisement

“എനിക്ക് പ്രചോദനമാണ് ഈ കുട്ടി”; പാറയുടെ മുകളിലിരുന്നു പഠിക്കുന്ന പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹിന്ദ്ര

June 28, 2022
2 minutes Read

ട്വിറ്ററിൽ വളരെ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്ര. രസകരമായതും ആളുകളെ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ നിരവധി ട്വീറ്റുകൾ പലപ്പോഴായി അദ്ദേഹം പങ്കിടാറുമുണ്ട്. ആളുകളുടെ ക്രിയേറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രചോദനമേകുന്ന നിരവധി പോസ്റ്റുകളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇങ്ങനെ നിരവധി പേർക്ക് പ്രചോദനമാകാൻ സാധ്യതയുള്ള ഒരു പോസ്റ്റാണ് കഴിഞ്ഞ ദിവസം ആനന്ദ് മഹിന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചത്.

വിജനമായ സ്ഥലത്ത് ഒറ്റയ്ക്ക് ഒരു പാറമുകളിലിരുന്ന് പഠിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഇത് എനിക്ക് ഏറെ പ്രചോദനം നൽകുന്നതാണ് എന്നാണ് അദ്ദേഹം കുറിച്ചത്. ചുറ്റും പച്ചപ്പ് നിറഞ്ഞ ഒരു സ്ഥലത്ത് പാറ മുകളിൽ ഇരുന്നാണ് ഈ പെൺകുട്ടി പഠിക്കുന്നത്. “മനോഹരമായ ഫോട്ടോ, അഭിഷേക്. അവളാണ് എന്റെ മൺഡേ മോട്ടിവേഷൻ”. എന്ന അടിക്കുറിപ്പോടെയാണ്‌ ആനന്ദ് മഹിന്ദ്ര ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി വന്നത്. പെൺകുട്ടിയെ പ്രശംസിച്ചും അഭിനന്ദിച്ചും ആളുകൾ കമന്റുകൾ നൽകി.

ഇതിനു മുമ്പ് കോഴിക്കോട് നിന്നുള്ള ഒരു നദിയുടെ അദ്ദേഹം പങ്കുവെച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. “വിനോദസഞ്ചാരികൾ ഈ ഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നു എന്ന് കേൾക്കുന്നതിൽ എനിക്ക് അത്ഭുതമില്ല. കാരണം ഈ ഫോട്ടോ നോക്കുമ്പോൾ അത് എന്റെ ആത്മാവിനെയും ശുഭാപ്തി വിശ്വാസത്തെയും ഉയർത്തുന്നു. ഞാൻ ഇത് എന്റെ പുതിയ സ്‌ക്രീൻസേവർ ആക്കി. അതിനെ “പ്രത്യാശയുടെ നദി” എന്ന് നാമകരണം ചെയ്യുകയും ചെയ്തു” എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top