Advertisement

നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനി പൂരി വില്പന നിരോധിച്ചു

June 28, 2022
1 minute Read

നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനി പൂരി വില്പന നിരോധിച്ചു. ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിൽ കോളറ കേസുകൾ ഉയരുന്നതിൻ്റെ ഭാഗമായാണ് നിരോധനം. പാനി പുരിയ്ക്കായി ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്ടീരിയ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നഗരത്തിൽ പാനി പൂരി വില്പന പൂർണായി നിരോധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കാഠ്മണ്ഡുവിൽ 7 പേർക്കാണ് കോളറ പോസിറ്റീവായത്. ഏഴ് കേസുകളിൽ അഞ്ചെണ്ണം കാഠ്മണ്ഡു മെട്രോപൊളിസിലാണ് സ്ഥിരീകരിച്ചത്. ചന്ദ്രഗിരി മുനിസിപ്പാലിറ്റിയിലും ബുദ്ധനിൽകാന്ത മുനിസിപ്പാലിറ്റിയിലും ഓരോരുത്തർക്ക് കോളറ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോളറ കേസുകൾ 12 ആയി. ഇവരെല്ലാം ചികിത്സയിലാണ്. രണ്ട് പേർ കോളറ മുക്തരായി ആശുപത്രി വിട്ടു.

Story Highlights: Pani Puri Sale Banned Nepal Kathmandu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top