Advertisement

‘രാഹുൽ ഗാന്ധിക്കൊപ്പം കാണുന്നത് വാഴയോ?’ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

June 28, 2022
Google News 3 minutes Read

സിപിഐഎമ്മിനെതിരെ ട്രോളുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്കൊപ്പമുള്ള പ്രതിപക്ഷ നേതാക്കളിൽ സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ചൂണ്ടിയാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.(rahul mankootathil trolls seetharam yechuri)

അക്കാദമിക്ക് പർപ്പസ്, ഇന്ന് പത്രസമ്മേളനം നടത്തുമ്പോൾ രാഹുൽ ഗാന്ധിയുടെ അറ്റത്ത് കാണുന്നത് വാഴയാണോ?- എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.

എന്നാൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പൊതുസ്ഥാനാർഥിയായി യശ്വന്ത് സിൻഹ നാമനിർദേശ പത്രിക സമർപ്പിച്ചു. വോട്ടഭ്യർഥിക്കാനുള്ള സംസ്ഥാന പര്യടന തുടക്കം കേരളത്തിൽനിന്നാണ്. ഇതിനായി ചൊവ്വാഴ്ച അദ്ദേഹം തിരുവനന്തപുരത്ത് എത്തും.

Read Also: രൂപത്തിൽ കുഞ്ഞനാണെകിലും വില അല്പം കൂടുതലാണ്; ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ തോക്ക്…

പത്രിക നൽകിയ ശേഷം പാർലമെന്റ് വളപ്പിലെ ഗാന്ധിജി, അംബേദ്കർ പ്രതിമകൾക്കു മുന്നിൽ ആദരമർപ്പിച്ചു. 84കാരനായ യശ്വന്ത് സൻഹക്കൊപ്പം ഭാര്യ നീലിമയും ഉണ്ടായിരുന്നു. കേരളത്തിലെ പ്രചാരണം പൂർത്തിയാക്കിയ ശേഷം വോട്ടഭ്യർഥിക്കാൻ തമിഴ്നാട്, കർണാടക, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകും.

രാഹുൽ ഗാന്ധി -കോൺഗ്രസ്, ശരദ് പവാർ -എൻ.സി.പി, അഖിലേഷ് യാദവ് -സമാജ്‍വാദി പാർട്ടി, സീതാറാം യെച്ചൂരി -സിപിഐഎം, അഭിഷേക് ബാനർജി -തൃണമൂൽ കോൺഗ്രസ്, തിരുച്ചി ശിവ -ഡി.എം.കെ, ഫാറൂഖ് അബ്ദുല്ല -നാഷനൽ കോൺഫറൻസ്, ഇ.ടി. മുഹമ്മദ് ബഷീർ -മുസ്‍ലിം ലീഗ്, ഡി. രാജ -സി.പി.ഐ, എൻ.കെ. പ്രേമചന്ദ്രൻ -ആർ.എസ്.പി, മിസ ഭാരതി -ആർ.ജെ.ഡി, ജയന്ത് ചൗധരി -ആർ.എൽ.ഡി തുടങ്ങി വിവിധ പ്രതിപക്ഷ നേതാക്കളുടെ അകമ്പടിയോടെയാണ് പത്രിക സമർപ്പിക്കാൻ സിൻഹ പാർലമെന്റ് മന്ദിരത്തിൽ എത്തിയത്. തെലങ്കാന മുഖ്യമന്ത്രിയും ടി.ആർ.എസ് നേതാവുമായ ചന്ദ്രശേഖര റാവുവിന്റെ മകൻ കെ.ടി. രാമറാവുവിന്റെ സാന്നിധ്യവും ആം ആദ്മി പാർട്ടി, ഭരണപക്ഷ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണക്കാൻ ഒരുങ്ങുന്ന ഝാർഖണ്ഡ് മുക്തി മോർച്ച, ജനതദൾ-എസ് എന്നീ കക്ഷികളുടെ അസാന്നിധ്യവും ശ്രദ്ധേയമായി.

Story Highlights: rahul mankootathil trolls seetharam yechuri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here