Advertisement

‘മടിയിൽ കനമില്ല വഴിയിൽ പേടിയില്ല എന്ന പൊങ്ങച്ചമല്ല, സത്യസന്ധമായ മറുപടിയാണ് വേണ്ടത്’; അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ

June 28, 2022
2 minutes Read
shafi parambil presents adjournment motion

സ്വർണക്കടത്ത് കേസ് യുഡിഎഫ് അടുക്കളയിൽ വേവിച്ച വിവാദമല്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം തെറ്റാണെങ്കിൽ എന്ത് കൊണ്ട് അപകീർത്തി കേസ് കൊടുക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. ( shafi parambil presents adjournment motion )

സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത് പൊലീസ് മനസ്സിലാക്കിയത് സി.സി.ടിവി ദ്യശ്യങ്ങൾ നോക്കിയാണ്. സരിത്തിനെ പിടിച്ചു കൊണ്ട് പോയത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. ഇത് ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയാണ് ശ്രദ്ധിക്കേണ്ടതെന്ന് ഷാഫി പറമ്പിൽ ആഞ്ഞടിച്ചു. 164 കൊടുത്തതിന് ഗൂഢാലോചന കേസെടുക്കുന്നുതത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്നും സ്വപ്നയ്‌ക്കെതിരെ കേസെടുത്തത് അസാധാരണമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

‘അവതാരങ്ങളുടെ ചാകരയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ. ഷാജ് കിരണിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ല ? വിജിലൻസ് മേധാവിയെ എന്തിന് മാറ്റി ?സരിത്തിനെ കസ്റ്റഡിയിൽ എടുക്കാൻ പാലക്കാട്ടെ വിജിലൻസിന് ആരാണ് അനുമതി നൽകിയത് ? എന്തിനാണ് എസ്പി യും ഡിവൈഎസ്പി യും ഉൾപ്പെടെ ഉള്ള സംഘത്തെ നിയമിച്ചത് ? എന്തുകൊണ്ട് ഷാജ് കിരണിന് മൊബൈലുമായി രക്ഷപ്പെടാൻ അനുവദിച്ചു ? സ്വപ്നയ്ക്ക് എതിരെ രഹസ്യ മൊഴി നൽകിയതിന് എങ്ങനെയാണ് കേസ് രജിസ്റ്റർ ചെയ്തത് ? എന്ത് കൊണ്ട് അജിത് കുമാറിനെതിരെ നടപടിയെടുത്തില്ല ?’- ഷാഫി പറമ്പില് ചോദിച്ചു.

Read Also: പ്രതിപക്ഷം സഭയുടെ അന്തസ് കളയുന്നു : മന്ത്രി സജി ചെറിയാൻ

ശിവശങ്കറിന്റെ പുസ്തകം മുഖ്യമന്ത്രിയെ വെളുപ്പിക്കാനാണെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. പുസ്തകമെഴുതിയ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തു. എന്ത് കൊണ്ട് ശിവശങ്കറിനെതിരെ നടപടിയെടുത്തില്ലെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. ഇത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മടിയിൽ കനമില്ല വഴിയിൽ പേടിയില്ല എന്ന പൊങ്ങച്ചമല്ല, സത്യസന്ധമായ മറുപടിയാണ് നൽകേണ്ടതെന്ന് ഷാഫി പറമ്പിൽ പരഹിസിച്ചു. മുഖ്യമന്ത്രി പദവിയിൽ നിന്നൊഴിയണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

Story Highlights: shafi parambil presents adjournment motion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top