സോണിയാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ കേസ്; ഗൂഢാലോചനയെന്ന് പിപി മാധവന്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവനെതിരെയാണ് ഡല്‍ഹി ഉത്തംനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 26-കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ജൂണ്‍ 25നാണ് പിപി മാധവനെതിരെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.(Sonia Gandhi’s Personal Secretary Accused Of Rape)
Read Also: രൂപത്തിൽ കുഞ്ഞനാണെകിലും വില അല്പം കൂടുതലാണ്; ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ തോക്ക്…
യുവതിയുടെ ഭര്‍ത്താവ് 2020ല്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ആസ്ഥാനത്ത് ജോലി ചെയ്തു വരികയായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തു പറഞ്ഞാല്‍ കടുത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ഇരയുടെ ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്. ഉത്തം നഗര്‍ പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 25-നാണ് പരാതി ലഭിച്ചതെന്നും ഐപിസി സെക്ഷനുകള്‍ 376, 506 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ദ്വാരക ഡെപ്യൂട്ടി കമ്മിഷണര്‍ എം. ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
മാധവന്റെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മുതിര്‍ന്ന രാഷ്ട്രീയനേതാവിന്റെ പേഴ്സണല്‍ സെക്രട്ടറിയാണെന്നും 71 കാരനാണെന്നുമുള്ള വിവരമാണ് ഡെപ്യൂട്ടി കമ്മിഷണര്‍ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതേസമയം, വ്യാജപരാതിയിലാണ് തനിക്കെതിരെ കേസെടുത്തതെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിപി മാധവന്‍ പറഞ്ഞു.
Story Highlights: Sonia Gandhi’s Personal Secretary Accused Of Rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here