Advertisement

പീഡന പരാതി; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

June 28, 2022
Google News 2 minutes Read
vijay babu interrogation continues today

യുവ നടിയ പീഡിപ്പിച്ചുവെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ എറണാകുളം സൗത്ത് പൊലീസാണ് ചോദ്യം ചെയ്യുക. കൊച്ചിയിലെ വിവിധ ഫ്‌ളാറ്റുകളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ സ്ഥലങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പും തുടരും. ഇന്നലെ പനമ്പള്ളി നഗറിലെ ഡി ഹോംസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ( vijay babu interrogation continues today )

ഇന്നലെയാണ് വിജയ് ബാബു അറസ്റ്റിലാകുന്നത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 3 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടാകണം എന്നാണ് കോടതി നിർദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകും. ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും എന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

Read Also: രൂപത്തിൽ കുഞ്ഞനാണെകിലും വില അല്പം കൂടുതലാണ്; ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ തോക്ക്…

അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ‘എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി നൂറു ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.”- വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: vijay babu interrogation continues today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here