വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ പിഴയും തടവും ലഭിക്കാവുന്ന തരത്തിൽ പൊലീസിന്റെ കുറ്റപത്രം!

വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ കണ്ണൂർ മയ്യിൽ പൊലീസിന്റെ കുറ്റപത്രം!. കൈവരിയില്ലാത്ത കനാലിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തിലാണ് പരേതനെതിരെ പിഴയും തടവും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പിഴയടക്കണം എന്നാവശ്യപ്പെട്ട് പരേതന്റെ പേരില്‍ നോട്ടീസും അയച്ചിട്ടുണ്ട് എന്നതാണ് ഏറെ കൗതുകകരം. ( kerala Police chargesheet against man killed in car crash )
കണ്ണൂര്‍ കോളച്ചേരി സ്വദേശി ചെങ്ങിനി ഒതയോത്ത് സിഒ ഭാസ്‌കരന്‍ കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് അപകടത്തില്‍ മരിച്ചത്. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ നിന്ന് ഭാസ്‌കരന്റെ പേരില്‍ ബന്ധുക്കള്‍ക്ക് കത്ത് ലഭിച്ചിരിക്കുകയാണ്. ‘താങ്കള്‍ പ്രതിയായ കേസ് വിചാരണക്ക് വെച്ചിരിക്കുകയാണ്. നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഹാജരായി പിഴയടച്ചു തീര്‍ക്കണം’ – ഇങ്ങനെയാണ് കത്തിൽ പറയുന്നത്. ഈ കത്ത് ലഭിച്ചപ്പോള്‍ മാത്രമാണ് കേസിനെപ്പറ്റി കുടുംബാംഗങ്ങള്‍ അറിഞ്ഞത്.
Read Also: മുഹമ്മദ് സുബൈറിനെ ഇന്ന് ബംഗളൂരുവിലെത്തിക്കും; പൊലീസ് വാദങ്ങള്‍ക്കെതിരെ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍
ജാഗ്രത ഇല്ലാതെ വാഹനമോടിച്ച് അപകടം സംഭവിച്ച് മരിക്കാനിടയായതിനാല്‍ ഐപിസി 279 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്‌തിരിക്കുന്നുവെന്നാണ് വിചിത്രമായ പൊലീസ് റിപ്പോർട്ട്. തടവും പിഴയും ലഭിക്കാവുന്ന കുറ്റം. മരണത്തിൽ കരാറുകാരും പി.ഡബ്ലിയു.ഡിയുമാണ് പ്രതികളെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് കൊടുത്ത തെറ്റായ ഫൈനൽ റിപ്പോർട്ട് മൂലം കോടതികളിലും മനുഷ്യാവകാശ കമ്മിഷനിലും പോയാലും വേണ്ടത്ര പ്രയോജനം ലഭിക്കാത്ത അവസ്ഥയാണ്. സംഭവത്തിൽ പൊലീസിന് വീഴ്ച്ചയില്ലെന്നും സാധാരണ ഗതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
Story Highlights: kerala Police chargesheet against man killed in car crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here