Advertisement

ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…

June 29, 2022
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മെക്സിക്കോയിലെ യുക്കാറ്റാൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന മായൻ നഗരമാണ് ചിപെൻ ഇറ്റ്‌സ. മെക്സിക്കൻ നഗരമായ കാൻകനിൽ നിന്ന് 200 കിലോമീറ്റർ മാറിയാണ് ചിപെൻ ഇറ്റ്‌സ ഉള്ളത്. ദശലക്ഷകണക്കിന് വിനോദസഞ്ചാരികളാണ് വർഷംതോറും ഇങ്ങോട്ടേക്ക് എത്താറുള്ളത്. ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നായി ചിപെൻ ഇറ്റ്‌സയിലെ എൽ കാസ്റ്റിലോ പ്രഖ്യാപിച്ചിട്ടുണ്ട്. 2007 ലാണ് ഈ പ്രഖ്യാപനം നടത്തിയത്. 2017 ൽ മാത്രം 2.1 ദശലക്ഷം സന്ദർശകരാണ് ഇവിടേക്ക് എത്തിയത് എന്നാണ് കണക്കുകൾ. മായൻ സംസ്കാരത്തിന്റെ ചരിത്രം പേറുന്ന ചിപെൻ ഇറ്റ്സ പുരാതന തീർത്ഥാടന കേന്ദ്രം കൂടിയായിരുന്നു.

മായൻ കാലഘട്ടത്തിൽ നിർമ്മിച്ച അതിശയകരമായ പിരമിഡുകളിൽ ഒന്നാണ് എൽ കാസ്റ്റിനോ അഥവാ കുകുല്‍ക്കന്‍ ക്ഷേത്രം. ചിപെൻ ഇറ്റ്‌സയുടെ പ്രതീകമായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിനകത്ത് നിരവധി സ്മാരകങ്ങളും ഉണ്ട്. ടെമ്പിൾ ഓഫ് വാരിയേഴ്സ്, റോട്ടണ്ട് ഒബ്സർവേറ്ററി, ബോൾ കോർട്ട് എന്നിവയാണ് അതിൽ പ്രധാനപ്പെട്ടത്. ഈ ക്ഷേത്രത്തിലെ പ്രധാന ദൈവ സങ്കല്പമാണ് കുകുൽക്കൻ. ഇവിടുത്തുകാരുടെ വിശ്വാസ പ്രകാരം ഈ ദൈവസങ്കൽപ്പത്തിന് പിന്നിലൊരു കഥയുണ്ട്.

ആ ഗ്രാമത്തിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ആ പെൺകുട്ടിയുടെ സഹോദരൻ പാമ്പായി പിറന്നെന്നും ആരും കാണാതെ പെൺകുട്ടി സഹോദരനെ ഒരു ഗുഹയിൽ ഒളിപ്പിച്ചെന്നും പറയുന്നു. കുകുൽകൻ എന്നായിരുന്നു സഹോദരന്റെ പേര്. പാമ്പായി പിറന്ന തന്റെ സഹോദരനാണ് ഇതെന്നാണ് അവിടുത്തെ ഒരു പെൺകുട്ടി വിശ്വസിച്ചിരുന്നത്. എന്നും ആ പെൺക്കുട്ടി ആരും കാണാതെ തന്റെ സഹോദരന് ഭക്ഷണവും മറ്റും എത്തിച്ചു നൽകും. വർഷങ്ങൾ കഴിഞ്ഞുപോയപ്പോൾ കുകുല്‍ക്കന്‍ ഭീമാകാരനായ പാമ്പായി മാറി. അതോടെ ഗുഹയിൽ താമസിക്കാൻ പറ്റാതെ ആയി. അങ്ങനെ കുകുല്‍ക്കന്‍ ഗുഹയിൽ നിന്ന് കടലിലേക്ക് പോയി എന്നാണ് ഐതീഹ്യം. താൻ മരിച്ചിട്ടില്ലെന്ന് കാണിക്കാൻ എല്ലാ വർഷവും ജൂലൈ മാസത്തിൽ കുകുല്‍ക്കന്‍ ഭൂകമ്പം ഉണ്ടാക്കും എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

എന്നാണ് ഇത് പണികഴിപ്പിച്ചത് എന്നതിനെ പറ്റി ആർക്കും കൃത്യമായ അറിവില്ല. എഡി 400 നും 600 നും ഇടയിലാണ് ഇത് നിർമ്മിച്ചിട്ടുള്ളതെന്ന് പറയപ്പെടുന്നു. അങ്ങനെ വെച്ച് നോക്കുമ്പോൾ ഈ ക്ഷേത്രത്തിന് 1500 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കണക്കുകൾ. സഞ്ചാരികൾക്ക് പുറത്തുനിന്ന് മാത്രമേ ക്ഷേത്രം കാണാൻ സാധിക്കുകയുള്ളു. അകത്തോട്ട് പ്രവേശനമില്ല.

എഡി 600 കളിൽ ശക്തമായ സാമ്പത്തിക നഗരമായിരുന്നു ചിപെൻ ഇറ്റ്‌സ. ഈ നഗരത്തിന്റെ രൂപകല്പന ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. നിരവധി ക്ഷേത്രങ്ങളും പിരമിഡുകളും ഇവിടെയുണ്ട്.

Story Highlights: viral video 65 years old women rowing a canoe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement