വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ പൊലീസിന്റെ കുറ്റപത്രം; പിഴയടയ്ക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് നോട്ടീസ്
വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ കണ്ണൂര്‍ മയ്യില്‍ പൊലീസിന്റെ കുറ്റപത്രം. കൈവരിയില്ലാത്ത കനാലിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തിലാണ് പരേതനെതിരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയത്. പിഴയടയ്ക്കാന്‍ പരേതന്റെ പേരില്‍ കുടുംബാംഗങ്ങള്‍ക്ക് നോട്ടീസും ലഭിച്ചു.(police charge sheet against man killed in road accident)
കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് കണ്ണൂര്‍ കൊളച്ചേരി സ്വദേശി ചെങ്ങിനി ഒതയോത്ത് സി ഒ ഭാസ്‌കരന്‍ അപകടത്തില്‍ മരിച്ചത്. മരിച്ച ഭാസ്‌കരന്റെ പേരില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ച കത്താണിത്. കത്തില്‍ പറയുന്നതിങ്ങനെ ‘താങ്കള്‍ പ്രതിയായ കേസ് വിചാരണയ്ക്ക് വെച്ചിരിക്കുകയാണ്. നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഹാജരായി പിഴയടച്ചു തീര്‍ക്കണം’. ഈ കത്ത് ലഭിച്ചപ്പോള്‍ മാത്രമാണ് കുടുംബാംഗങ്ങള്‍ കേസിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നത്.
അശ്രദ്ധയിലും ജാഗ്രത ഇല്ലാതെയും വാഹനമോടിച്ച് അപകടം സംഭവിച്ച് മരിക്കാനിടയായതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 279 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തിരിക്കുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.ഭാര്യയും 2 പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന് ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തുകയും ഇതോടെ തുലാസിലായി.
Read Also: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന്
റോഡ് സൈഡിലെ കൈവരിയില്ലാത്ത കനാലിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം നടന്നത്. അപകടം നടക്കുന്നതിന് ദൃക്‌സാക്ഷികളില്ല, സിസിടിവി ദൃശ്യങ്ങളുമില്ല. എന്നിട്ടും മരിച്ചയാളെ വിടാതെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ പൊലീസിന് വീഴ്ച ഇല്ലെന്നും സാധാരണ രീതിയില്‍ തന്നെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നുമാണ് മയ്യില്‍ പൊലീസിന്റെ വിശദീകരണം.
Story Highlights: police charge sheet against man killed in road accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here