Ksrtc: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന്

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ച യോഗം ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഭരണപ്രതിപക്ഷ ഭേദമന്യേ തൊഴിലാളികളുടെ ഉപരോധ സമരം തുടരുകയാണ്. (antony raju called meeting in ksrtc salary issue)
കെ.എസ്.ആര്.ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ സമരം തുടരുന്നതിനിടെയാണ് ഗതാഗത മന്ത്രി വിളിച്ച ചര്‍ച്ച. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ശമ്പള വിതരണത്തിലെ പാളിച്ചകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി തുടങ്ങിയ പ്രശ്നങ്ങള്‍ തൊഴിലാളി നേതാക്കള്‍ ഉന്നയിക്കും. മെയ് മാസത്തെ ശമ്പളം മുഴുവന്‍ ജീവനക്കാര്‍ക്കും ഇതുവരെ വിതരണം ചെയ്തിട്ടില്ല.
Read Also: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി; മന്ത്രി ആന്റണി രാജു
ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് അടക്കം നീങ്ങേണ്ടിവരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൈകോടതി ഇടപെടലിന്റെ കൂടി പശ്ചാത്തലത്തില്‍ ചര്‍ച്ച നിര്‍ണായകമാണ്. മാനേജ്മെന്റ് നിലപാടും തൊഴിലാളി യൂണിയനുകളുടെ ആവശ്യവും ഒരേ രീതിയില്‍ പരിഹരിക്കുക സര്‍ക്കാരിന് തലവേദനയാണ്. അതിനിടെ സമരം സിഎംഡി ഓഫീസിന്റെ മുന്നില്‍ വരെയെത്തി. ചീഫ് ഓഫീസ് ഉപരോധിച്ചും മനുഷ്യപ്പൂട്ട് തീര്‍ത്തും യൂണിയനുകള്‍ സമരം ശക്തമാക്കുകയാണ്.
Story Highlights: antony raju called meeting in ksrtc salary issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here