ഈ മൂന്ന് വയസുകാരൻ ചില്ലറക്കാരനല്ല; എക്‌സ്‌കവേറ്റർ ഓപ്പറേറ്ററിങ് പഠിച്ചത് ഒറ്റ ആഴ്ച്ചകൊണ്ട്

കുഞ്ഞുങ്ങൾ വളരെ മിടുക്കരാണ്. വളരെ പെട്ടെന്നാണ് അവർ കാര്യങ്ങൾ പഠിച്ചെടുക്കുന്നത്. അവരുടെ കാര്യക്ഷമതയും വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള കഴിവും നമ്മളെ പലപ്പോഴും അത്ഭുതപ്പടുത്താറുണ്ട്. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വളരെ അനായാസം “എക്‌സ്‌കവേറ്റർ” പ്രവർത്തിപ്പിക്കുന്ന ഒരു മൂന്ന് വയസ്സുകാരനാണ് താരം. പേര് യുയു. ചൈനയിലെ സെജിയാങ് പ്രവിശ്യയിലാണ് ഈ മൂന്ന് വയസ്സുകാരൻ താമസിക്കുന്നത്.
എങ്ങനെയാണ് ഈ കുരുന്ന് എക്‌സ്‌കവേറ്റർ ഓപ്പറേറ്റ് തുടങ്ങിയത് എന്നല്ലേ. എപ്പോൾ വഴിയിൽ വെച്ച് എക്‌സ്‌കവേറ്റർ കണ്ടാലും ഈ മൂന്ന് വയസുകാരൻ അതുനോക്കിയിരിപ്പാണ്. മകന് ഇതിനോടുള്ള താല്പര്യം അച്ഛനും ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ അച്ഛൻ സെങ്ങാണ് എക്‌സ്‌കവേറ്ററിന്റെ ഒരു മിനിയേച്ചർ ഉണ്ടാക്കി യുയുവിന് നൽകിയത്. ഈ സംഭവം കയ്യിൽ കിട്ടിയത് മുതൽ ആള് ഭയങ്കര ഹാപ്പിയാണ്. എങ്ങനെയാണ് ഇതു പ്രവർത്തിപ്പിക്കേണ്ടത് എന്ന് തുടങ്ങി എല്ലാ കാര്യങ്ങളും അവൻ വളരെ പെട്ടെന്ന് തന്നെ പഠിച്ചു.
സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഈ മൂന്ന് വയസുകാരന്റെ വിവരങ്ങൾ പങ്കുവെച്ചത്. അച്ഛനും മകനെ കുറിച്ച് ഏറെ അഭിമാനമുണ്ട്. ഞാൻ ഒരു മാസം കൊണ്ട് പഠിച്ചെടുത്തത് ഇവൻ ഒരാഴ്ച്ച കൊണ്ടാണ് പഠിച്ചെടുത്തത് എന്നാണ് അച്ഛൻ സെങ് പറയുന്നത്. ഈ എക്‌സ്‌കവേറ്ററുമായി മകനെ കൃഷിയിടത്തിലും ബീച്ചിലുമെല്ലാം കൊണ്ടു പോകും. യുയു എക്‌സ്‌കവേറ്റർ ഫ്രവർത്തിപ്പിക്കുന്ന വിഡിയോകൾ അച്ഛൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. അപകട സാധ്യതയുള്ളതിനാൽ തന്നെ തങ്ങൾ കൂടെയുണ്ടെങ്കിൽ മാത്രമേ ഇത് അനുവദിക്കൂ എന്നും ഇവർ പറയുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here