“ഒത്തുപിടിച്ചാൽ ഐലേസാ”; സ്വർണമാല കടത്തുന്ന കുഞ്ഞനുറുമ്പുകൾ….

കൗതുകവും ആശ്ചര്യവും നിറഞ്ഞ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ എന്നും കാണാറുണ്ട്. എന്നാൽ വ്യത്യസ്തമായ ആളുകളിൽ കൗതുകം സൃഷ്ടിച്ച ഒരു വീഡിയോയെ കുറിച്ചാണ് ഇന്ന് പറഞ്ഞുവരുന്നത്. കേട്ടിട്ടില്ലേ, ഒത്തുപിടിച്ചാൽ മലയും പോരും. അതെ ഒത്തുപിടിച്ചാൽ മല മാത്രമല്ല സ്വർണമാലയും കൊണ്ടുവരാം എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം ഉറുമ്പുകൾ. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സ്വർണ നിറത്തിലുള്ള മാലയുമായി നീങ്ങുന്ന ഒരു കൂട്ടം ഉറുമ്പുകളാണ് വീഡിയോയിൽ താരങ്ങൾ. ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തി. അസാധ്യമായത് ഒന്നുമില്ല എന്നതിന് ഉദാഹരണമാണ് ഈ കുഞ്ഞൻ ഉറുമ്പുകൾ എന്നാണ് ആളുകൾ ഈ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.
Tiny gold smugglers ??
— Susanta Nanda IFS (@susantananda3) June 28, 2022
The question is,under which section of IPC they can be booked? pic.twitter.com/IAtUYSnWpv
‘കുഞ്ഞു സ്വർണക്കടത്തുകാർ. ഇത് ഏത് ഐപിസി സെക്ഷന്റെ പരിധിയിൽ പെടും’ എന്ന തലക്കെട്ടോടെയാണ് സുശാന്ദ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത്തരം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സൈക്കിളോടിച്ച് വരുന്ന ഗൊറില്ലയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഗൊറില്ലകളെ പാര്‍പ്പിച്ചിരിക്കുന്ന മതിൽക്കെട്ടിനുള്ളിലൂടെ അതിവിദഗ്ധമായി സൈക്കിളോടിച്ചുവരുന്ന ഗൊറില്ലയെ വീഡിയോയിൽ കാണാം.
വളരെ ഗമയോട് കൂടിയുള്ള ആ വരവ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. പക്ഷെ പെട്ടെന്ന് സൈക്കിൾ വളയ്ക്കാൻ ശ്രമിച്ചതും ഗൊറില്ല സൈക്കിളുമായി നിലത്തേക്കു മറിഞ്ഞുവീഴുന്നത് ഒന്നിച്ചാണ്. ദേഷ്യം വന്ന ഗൊറില്ല സൈക്കിൾ എടുത്ത് ഒരൊറ്റ ഏറങ്ങ് കൊടുത്തു. ഗൊറില്ലയുടെ സൈക്കിളിനോടുള്ള ദേഷ്യവും പിണങ്ങിമാറിയുള്ള പോക്കുമാണ് ആളുകളെ രസിപ്പിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here