‘ഉദ്ധവ് സർക്കാരിന്റെ ഭാവി നാളെയറിയാം’; വിശ്വാസവോട്ടെടുപ്പ് നാളെ

മഹാരാഷ്ട്ര ഭരണ പ്രതിസന്ധിയിൽ നിർണായകനീക്കവുമായി ബിജെപി. ഉദ്ധവ് സർക്കാരിന്റെ ഭാവി നാളെയറിയാം. മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. പ്രത്യേക സഭാ സമ്മേളനം നാളെ രാവിലെ 11 ന് ചേരും. ഉദ്ധവ് താക്കറെ സർക്കാർ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ വ്യക്തമാക്കി. വൈകിട്ട് 5 ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർദേശം നൽകി.(udahv thakkare government maharastra election)
Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…
ഉദ്ധവ് താക്കറെ സർക്കാരിനോട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ഗവർണറെ കണ്ടു. ശിവസേനയുടെ 39 എംഎൽഎമാർ കോൺഗ്രസ്സിനുള്ള പിന്തുണ പിൻവലിച്ചതായും ഇതോടെ മഹാവികാസ് അഘാഡി സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും ഗവർണറെ അറിയിച്ചതായി ഫട്നാവിസ് പറഞ്ഞു.
ഭൂരിപക്ഷം തെളിയിക്കുന്നതിന് നിയമസഭ വിളിച്ചു ചേർക്കാനുള്ള നിർദ്ദേശം ഗവർണർ ഇന്ന് ഔദ്യോഗികമായി സർക്കാരിന് നൽകുമെന്നാണ് വിവരം. നിയമസഭ വിളിച്ചുചേർക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ അതിനെതിരെ ശിവസേന സുപ്രിം കോടതിയെ സമീപിച്ചേക്കും.
Story Highlights: udahv thakkare government maharastra election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here