ബ്ലോക്ക് ചെയ്തു, പിണങ്ങി പോയി; സഹോദരന് 434 മീറ്റർ നീളമുള്ള കത്തെഴുതി സഹോദരി…

സഹോദരങ്ങളുമായുള്ള തല്ല് നമുക്കൊന്നും പുതിയ കാര്യമല്ല. ചെറിയ കാര്യങ്ങൾക്ക് പിണങ്ങിയും ചിണുങ്ങിയും തന്നെയാണ് ഓരോ സഹോദരങ്ങളും വളരുന്നത്. ഇപ്പോൾ പിണങ്ങി പോയ സഹോദരന് സഹോദരി എഴുതിയ കത്താണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലോക സഹോദരദിനത്തിൽ ആശംസനേരാൻ മറന്നതിനെ തുടർന്നാണ് സഹോദരൻ പിണങ്ങി പോയത്. ഈ പിണക്കം മാറ്റാൻ 434 മീറ്റർ നീളമുള്ള കത്തെഴുതിയിരിക്കുകയാണ് കൃഷണപ്രിയ എന്ന പെൺക്കുട്ടി. പെരുവന്താനം പഞ്ചായത്തിലെ എൻ.ആർ.ഇ.ജി. വിഭാഗം എൻജിനീയറാണ് കൃഷ്ണപ്രിയ.
എല്ലാ വർഷവും സഹോദരദിനത്തിൽ കൃഷ്ണപ്രിയ കത്തെഴുതാറുണ്ട്. എന്നാൽ ഇത്തവണ ജോലിത്തിരക്കുമൂലം കത്തെഴുതാൻ സാധിച്ചില്ല. ഈ പിണക്കം മാറ്റാനാണ് 434 മീറ്റർ നീളമുള്ള കത്തെഴുതി സഹോദരന് സമ്മാനമായി നൽകിയത്. ഇത്തവണ കത്ത് നൽകാതായതോടെ സഹോദരൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. ബ്ലോക്ക് കൂടെ ചെയ്തതോടെ പിണക്കം മാറ്റാൻ എന്തെങ്കിലും വ്യത്യസ്‌തമായി തന്നെ നൽകണം എന്ന് കൃഷ്ണപ്രിയയും തീരുമാനിച്ചു.
Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി
ഈ തീരുമാനമാണ് ദൈർഘ്യം കൂടിയ കത്തിൽ അവസാനിച്ചത്. സഹോദരന്റെ ഓർമ്മകൾ പങ്കുവെച്ച് കൃഷ്ണപ്രിയ എഴുതിയ കത്തിന് ദൈർഘ്യം കൂടിയതോടെ ബില്ല് പ്രിന്റ് ചെയ്യുന്ന റോൾ പേപ്പറുകൾ വാങ്ങി. ഇത്തരത്തിൽ പതിനഞ്ച് റോൾ പേപ്പറുകളിൽ എഴുതി തീർന്നപ്പോൾ നീളം 434- മീറ്ററിൽ എത്തി. കത്ത് ഇപ്പോൾ ലോക റെക്കോർഡിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു അംഗീകാരം പ്രതീക്ഷിച്ചല്ല ഇത്തരമൊരു കത്തെഴുതിയത് എങ്കിലും അംഗീകാരം ലഭിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും കൃഷ്ണപ്രിയ പറയുന്നു.
Story Highlights: Woman Goes to Great Lengths to Say Sorry to Brother, Take Load Off Mind