ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസ്; ഡിവൈഎഫ്ഐ പ്രവർത്തകനെയും ഇടത് അനുഭാവിയെയും ഒഴിവാക്കി

കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണക്കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെയും ഇടത് അനുഭാവിയെയും ഒഴിവാക്കി പൊലീസ്. എസ്ഡിപിഐ, ലീഗ് പ്രവർത്തകരായ പ്രതികളാണ് ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ചത്. കേസിലെ 11,12 പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകനും ഇടത് അനുഭാവിയും ഒഴികെ മറ്റെല്ലാവർക്കും കേസിൽ പങ്കെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. (balussery mob lynching police dyfi)
എസ്ഡിപിഐ കൊടി തോരണങ്ങൾ നശിപ്പിച്ചോ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. നശിപ്പിച്ചെന്ന് സമ്മതിക്കണം എന്ന് ആവശ്യപ്പെട്ടും ക്രൂരമായി മർദ്ദിച്ചു. ഒൻപത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുക. റിമാന്റ് റിപ്പോർട്ട് 24നു ലഭിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവുമായ ജിഷ്ണു രാജിനെ ആക്രമിച്ചകേസിൽ ഒൻപത് പേരെയാണ് ബാലുശ്ശേരി പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിൽ ആകെ 29 പ്രതികൾ ആണുള്ളത്.
Read Also: ബാലുശേരിയിലെ ആള്‍ക്കൂട്ട ആക്രണം: മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
ജിഷ്ണുവിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കൂടുതൽ ശക്തമായ വകുപ്പ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയെങ്കിലും മുക്കി കൊല്ലാൻ ശ്രമിച്ച ജില്ലാ നേതാവ് സഫീർ ഉൾപ്പെടെയുള്ള പ്രതികൾ ഇനിയും ഒളിവിൽ തന്നെയാണ്.
എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് കോഴിക്കോട് ബാലുശേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായ ജിഷ്ണുവിനെ പുലർച്ചെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. പാലൊളിമുക്കിൽ പുലർച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ വളഞ്ഞിട്ടാക്രമിച്ചത്. എസ്ഡിപിഐ ഫ്‌ലക്‌സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്‌ലസ്‌ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാർട്ടി നേതാക്കൾ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിനു ശേഷം പൊലീസെത്തിയാണ് ജിഷ്ണുവിനെ രക്ഷിച്ചത്.
Story Highlights: balussery mob lynching police dyfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here