ബഫർ സോൺ; തൃശൂർ മലയോര മേഖലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപ്പെടണമെന്നാവശ്യപ്പെട്ട് ഇന്ന് തൃശൂർ ജില്ലയിയിലെ മലയോര മേഖലയിൽ ഹർത്താൽ. ഇന്ന് ജില്ലയിൽ മലയോര മേഖല ഹർത്താൽ നടത്തുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ എം എം വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6 മുതൽ 6 വരെയാണ് ഹർത്താൽ.(bufferzone ldf harthal in thrissur)
പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നീ വില്ലേജുകളിലാണ് ഹർത്താൽ. 1 കിലോമീറ്റർ ബഫർ സോൺ എന്ന സുപ്രീം കോടതി നിർദേശം പീച്ചി, വാഴാനി, ചിമ്മിനി തുടങ്ങി വന്യജീവി സങ്കേതങ്ങളോട് ചേർന്ന വില്ലേജുകളിലെ ജനങ്ങളെയാകെ ബാധിക്കും. ഇതിനു പരിഹാരം വേണമെന്നാണ് എൽഡിഎഫ് ആവശ്യം.
Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം നടക്കും. വിഷയത്തിലെ സർക്കാർ നടപടികൾ യോഗത്തിൽ വിലയിരുത്തും. വനംമന്ത്രി, അഡ്വക്കേറ്റ് ജനറൽ, വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
Story Highlights: bufferzone ldf harthal in thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here