Advertisement

മണിപ്പൂര്‍ മണ്ണിടിച്ചില്‍; 13 മരണം,സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

June 30, 2022
Google News 2 minutes Read

സംസ്ഥാനത്തെ കനത്ത മഴയിലും മണ്ണിടിച്ചിലും മരണം 13 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനൊപ്പം സ്ഥിതി വിലയിരുത്തി.നോനി ജില്ലയിലെ റെയില്‍വേ നിര്‍മാണ ക്യാമ്പിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതുവരെ 19 പേരെ രക്ഷിക്കുകയും ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കനത്ത മഴയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായങ്ങള്‍ ഉണ്ടാകുമെന്നും എല്ലാവരുടെയും സുരക്ഷയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചു.

Read Also: മണിപ്പൂർ സ്ഫോടനം: മുഖ്യപ്രതി പിടിയിൽ

തുപുലിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘത്തെ കൂടി അയച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ എന്‍ഡിആര്‍എഫിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അമിത് ഷായ്‌ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ദുരന്ത സാഹചര്യം വിലയിരുത്തനായി അടിയന്തര ചര്‍ച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു.

Story Highlights: Manipur landslide: 13 bodies recovered, PM Narendra Modi reviews situation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here