വീണ വിജയനെതിരായ ആരോപണം; മുഖ്യമന്ത്രി പറഞ്ഞത് ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

മകൾ വീണ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചു കൊണ്ടാണ് മാത്യു കുഴൽനാടൻ ആവശ്യം ഉന്നയിച്ചത്.(mathew kuzhalnadan says cm should respond against veena vijayan)
Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…
മുഖ്യമന്ത്രി മറുപടി പറയാത്ത പക്ഷം ചോദ്യങ്ങൾ പൊതു സമൂഹത്തിന് മുൻപിൽ വയ്ക്കുകയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. യുഎഇ സന്ദർശനതിനിടെ വിട്ടു പോയ ബാഗേജ് എന്ത് കൊണ്ട് നയ തന്ത്ര ചാനൽ വഴി എത്തിച്ചുവെന്നും വീണയുടെ സ്ഥാപനത്തിൻ്റെ വെബ് സൈറ്റിൽ നിന്നും എന്ത് കൊണ്ട് PWC ഡയറക്ടറുടെ പേര് ഒഴിവാക്കിയെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
മാത്യു കുഴൽനാടൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
തുടക്കം ഇവിടെ നിന്നാണ്,
രണ്ട് ദിവസത്തെ ചർച്ചകളും വാഗ്വാദങ്ങളും കെട്ടടങ്ങുമ്പോഴും ഈ ചോദ്യങ്ങൾ ബാക്കിയാണ്.
മുഖ്യമന്ത്രി ഇതുവരെ ഇതിനൊന്നിനും ഉത്തരം നൽകിയിട്ടില്ല….
ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി മറുപടി പറയാത്ത പക്ഷം ഞാൻ ഈ ചോദ്യങ്ങൾ
പൊതു സമൂഹത്തിന് മുൻപിൽ വയ്ക്കുകയാണ്…
ഇതിൽ ഏതാണ് പച്ചക്കള്ളം.?. ഏതാണ് അസംബന്ധം?
Story Highlights: mathew kuzhalnadan says cm should respond against veena vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here