“ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…

പ്രകൃതിയും ചില കൗതുകങ്ങളൊക്കെ ഈ ഭൂമിയിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. നമുക്ക് അത്ഭുതം തോന്നുന്ന ചിലപ്പോഴൊക്കെ വിശ്വസിക്കാൻ പ്രയാസമുള്ള പ്രകൃതിയുടെ ചില കയ്യൊപ്പുകൾ. അങ്ങനെയൊരു സംഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റാൻഡിലെത്തുന്ന കാഴ്ചക്കാർക്ക് കൗതുക കാഴ്ച്ചയൊരുക്കുന്ന ഒരു തണൽ മരം. ആ മരത്തെ കുറിച്ചാണ് ഇന്ന് പറഞ്ഞുവരുന്നത്. എന്താണ് ഈ മരത്തിന് ഇത്ര പ്രത്യേകതയെന്നല്ലേ… ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങളാണ് ഇതിൽ വളരുന്നത്.
തൊടുപുഴ മുനിസിപ്പൽ സ്റ്റാൻഡിലെ ഈ തണൽ മരത്തിന്റെ വിശേഷങ്ങളിലേക്ക് പോകാം. ആദ്യ കാഴ്ച്ചയിൽ ഇതൊരു ആൽമരമായി തോന്നാം. പക്ഷെ ആൽമരം മാത്രമല്ല ആലും മാവും പ്ലാവും ചേർന്നൊരു മരമാണ്. അതുതന്നെയാണ് ആളുകളുടെ ഈ കൗതുകത്തിന് പിന്നിലെ കാരണവും. വേനൽക്കാലത്ത് ചൂടിൽ നിന്ന് ആൾക്കാർക്ക് രക്ഷനേടാൻ തണലിനു വേണ്ടി മുൻസിപ്പാലിറ്റി ഒരു തണൽ മരമാണ് ആദ്യം നട്ടത്. മരത്തിന്റെ സംരക്ഷണത്തിനായി ഒരു കൽഭിത്തിയും കെട്ടി. പിന്നീട് അതിനോട് ചേർന്ന് മാവും നട്ടു. പിൽക്കാലത്ത് മാവും ആലും ഇടചേർന്ന് വളരാൻ തുടങ്ങി ഇതിനിടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കൊച്ചുപ്ലാവും വളർന്നുവന്നു. ഇതോടെയാണ് ഈ തണൽമരം ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. യാത്രക്കാർക്കും നാട്ടുകാർക്കും ഇപ്പോൾ ഈ മരം വലിയ കൗതുകമാണ്.
പുതിയ സ്റ്റാൻഡ് വന്നപ്പോൾ ഇവിടെ തണൽ മരങ്ങളൊന്നും ഇല്ലായിരുന്നു. അതിനായി ഇവിടെ ആദ്യമായി ഒരു ആൽമരം നട്ടു. രണ്ടാമത് അതിന് പിറകെ പ്ലാവും പിന്നീട് മാവും വെച്ചു. പിന്നീട് ഇത് മൂന്നും ഒരുമിച്ച് വളരാൻ തുടങ്ങി. ഇതോടെ ആളുകൾക്ക് ഇതൊരു കൗതുകമാകാൻ തുടങ്ങി. കണക്കുകൂട്ടി ചെയ്തതെങ്കിലും പ്രകൃതിയുടെ വികൃതിയെന്നെ ഇതിനെ വിശേഷിപ്പിക്കാൻ ആകുവെന്ന് നാട്ടുകാരിൽ ഒരാൾ പറയുന്നു.
ആദ്യമൊന്നും ആരുമത്ര കാര്യമായി എടുത്തില്ലെങ്കിലും മരത്തിലൊരു ചക്ക കാഴ്ച്ചതോടെയാണ് ഇത് ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത്. പ്ലാവ് എങ്ങനെ ആലിനോടും മാവിനോടും ചേർന്നുവെന്ന് ആർക്കും അറിയില്ല. എന്തായാലും ഈ കാഴ്ച്ച യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ അത്ഭുതപെടുത്തിയിരിക്കുകയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here