Advertisement

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു; മോഷണശ്രമമെന്ന് സംശയം

June 30, 2022
1 minute Read

വീട്ടില്‍ തനിച്ചായിരുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു. തമിഴ്‌നാട് തിരുപ്പൂര്‍ മുതലിപ്പാളയം സ്വദേശി ബാലസുബ്രഹ്മണ്യമാണ് മരിച്ചത്. പ്രതികള്‍ക്കായി പൊലിസ് തെരച്ചില്‍ തുടങ്ങി. തിരുപ്പൂര്‍ സിഡ്‌കോ മേഖലയില്‍ റിയല്‍ എസ്റ്റേറ്റ്, അക്കൗണ്ടിങ് ബിസിനസ് നടത്തുന്നയാളാണ് ബാലസുബ്രഹ്മണ്യം.

ഇന്നലെ അര്‍ധരാത്രിയോടെയാണ് ഒരു സംഘം വീട്ടിലെത്തി ബാലസുബ്രഹ്മണ്യത്തെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന ഇയാളുടെ ഇരുചക്ര വാഹനവും മോഷ്ടിച്ചു. മോഷണമാണോ കൊലപാതകമാണോ സംഘത്തിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമല്ല. ഭാര്യയുമായി പിരിഞ്ഞ് കഴിയുന്ന ബാലസുബ്രഹ്മണ്യം രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസം. ഇവര്‍,പഴനിയ്ക്ക് അടുത്തുള്ള ക്ഷേത്രത്തില്‍ പോയ സമയത്തായിരുന്നു സംഭവം.

രാവിലെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെത്തി പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. തിരുപ്പൂര്‍ എസ് പി സഷാംഗ് സായി സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഊത്തുക്കുളി പൊലിസ് സ്റ്റേഷനു കീഴില്‍ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്ത് സിസിടിവി ഇല്ലാത്തതിനാല്‍ പരിസര പ്രദേശങ്ങളിലെ സിസിടിവികളാണ് പൊലിസ് പരിശോധിക്കുന്നത്.

Story Highlights: Real estate businessman hacked to death in tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top