‘കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹീനമായ ഒരു നടപടി’; എകെജി സെന്റർ ആക്രമണത്തിൽ പ്രതികരിച്ച് എകെ ശശീന്ദ്രൻ

എകെജി സെൻ്റർ ആക്രമണത്തിൽ പ്രതികരിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹീനമായ ഒരു നടപടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ കുറച്ചുകാലമായി ബിജെപിയും കോൺഗ്രസും, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ, സർക്കാരിനെതിരെ ആസൂത്രിതമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ തുടർച്ചയായിട്ട് തന്നെയാണ് ഇത് സംഭവിച്ചതെന്നുവേണം കണക്കാക്കാൻ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. (ak saseendran akg centre attack)
“ഇത് ബോധപൂർവമായ ഒരു അട്ടിമറി ശ്രമമാണ്. കേരളത്തിലെ സമാധാന അന്തരീക്ഷം തകർത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്തി രാഷ്ട്രീയാധികാരം പിടിക്കുന്നതിനുള്ള, കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹീനമായ ഒരു നടപടിയാണിത്. ജനാധിപത്യ വിശ്വാസികൾ, ഈ നാടിനെ സ്നേഹിക്കുന്നവർ ഇതിനെ അപലപിക്കേണ്ടതാണ്. ജനാധിപത്യപരമായ രീതിയിലുള്ള പ്രതിഷേധ ശബ്ദങ്ങൾ ഈ നാട്ടിൽ എല്ലാ ഭാഗത്തും ഉയർന്നുവരേണ്ടതാണ്. കേരളത്തിൽ കുറച്ചുകാലമായി ബിജെപിയും കോൺഗ്രസും, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ, സർക്കാരിനെതിരെ ആസൂത്രിതമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ തുടർച്ചയായിട്ട് തന്നെയാണ് ഇത് സംഭവിച്ചതെന്നുവേണം കണക്കാക്കാൻ.”- എകെ ശശീന്ദ്രൻ പറഞ്ഞു.
Read Also: എകെജി സെന്റർ ആക്രമണം; കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറ്
എകെജി സെൻ്ററിനു നേരെയുണ്ടായ ആക്രമണത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറുണ്ടായി ആക്രമണത്തിൽ ഓഫീസിൻ്റെ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. എകെജി സെൻ്റർ ആക്രമണത്തിനെതിരെ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോട്ടയം കോൺഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിനു നേരെ കല്ലേറുണ്ടാവുകയായിരുന്നു.
രാത്രി 11.30 ഓടെയാണ് എകെജി സെൻ്ററിനു നേരെ ആക്രമണമുണ്ടായത്. ഒരു വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്.
എകെജി സെൻ്റർ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷാ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷൻ്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. പ്രധാന പാർട്ടി ഓഫീസുകൾക്കും സുരക്ഷാ ഒരുക്കും. തലസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. നൈറ്റ് പെട്രോളിംഗ് ശക്തമാക്കാനും പൊലീസ് ആസ്ഥാനത്ത് നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
Story Highlights: ak saseendran response akg centre attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here