Advertisement

പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും ഗുരുതര വീഴ്ചയാണിത്; രമേശ് ചെന്നിത്തല

July 1, 2022
Google News 3 minutes Read
AKG center attack, serious failure of home department; Ramesh Chennithala

എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ശ്രമമാണ് ബോംബാക്രമണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവം നടന്ന് അധികം കഴിയും മുമ്പ് തന്നെ ഇതിന് പിന്നിൽ കോൺ​ഗ്രസാണെന്ന് എല്‍ഡിഎഫ് കൺവീനർ പറഞ്ഞു. പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും ഗുരുതര വീഴ്ചയാണിത്. അക്രമം തടയാനുള്ള ഉത്തരവാദിത്തം ഭരിക്കുന്ന പാർട്ടിക്കാണ്. സ്വർണകടത്ത് അഴിമതി മറയ്ക്കാനുളള സര്‍ക്കാര്‍ നടപടിയാണിതെന്നും ഇക്കാര്യത്തിൽ എല്‍ഡിഎഫ് നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ( AKG center attack, serious failure of home department; Ramesh Chennithala )

ഇന്ന് രാഹുൽ ഗാന്ധി കേരളത്തിലെത്തി. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസ് ഇങ്ങനെ ചെയ്യുമെന്ന് ആരും വിശ്വസിക്കില്ല. സെമി കേഡർ എന്നാൽ അക്രമിക്കാനുള്ള ആഹ്വാനമല്ല. അങ്ങനെ ആക്രമണം നടത്താൻ കെപിസിസി പ്രസിഡന്‍റ് പറഞ്ഞിട്ടില്ല. കെപിസിസി ഓഫീസ് ആക്രമിച്ചത് ആരാണെന്നും എപ്പോഴും പൊലീസ് നിരീക്ഷണമുള്ള ഒരു സ്ഥലത്ത് ഇത് നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

Story Highlights: മുഖ്യമന്ത്രി എകെജി സെന്ററിലെത്തി

എകെജി സെന്‍ററിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തിന് പിന്നാലെ തൃശൂരിലും കോട്ടയത്തും കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സി.പി.ഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിനും കണ്ണൂര്‍ ഡി.സി.സി ഓഫിസിനും സുരക്ഷകൂട്ടിയിട്ടുണ്ട്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ​ഗാന്ധി എം.പി കേരളത്തിലെത്തി. ഇതിന്റെ ഭാ​ഗമായി വയനാട് ജില്ലയിലും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് രാഹുൽ ​ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

രാഹുൽ ​ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് എകെജി സെന്ററിൽ ബോംബെറിഞ്ഞതെന്നും ഇതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണെന്നും ​കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ കോൺ​ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്. സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാൻ പറയുന്നില്ല. ഇപി മാത്രമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും സുധാകരൻ വ്യക്തമാക്കി.

Story Highlights: AKG center attack, serious failure of home department; Ramesh Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here