Advertisement

ന്യൂസീലൻഡിലെ നിയമപാലകരിൽ ഇനി മലയാളിയും; ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരി…

July 1, 2022
Google News 1 minute Read

ലോകത്തിന്റെ ഏത് കോണിൽ ചെന്നെത്തിയാലും നമുക്ക് മലയാളികളെ കാണാം എന്നൊരു ചൊല്ലുണ്ട്. അത് ഏറെക്കുറെ ശരിയുമാണ്. ഇന്ന് ഒരു മലയാളി പെൺക്കുട്ടിയുടെ നേട്ടം ആഘോഷിക്കുകയാണ് കേരളം. ന്യൂസീലൻഡ്‌ പൊലീസിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായിരിക്കുകയാണ് പാലാക്കാരി സ്വദേശി അലീനാ അഭിലാഷ്. കോൺസ്റ്റബിൾ റാങ്കിലുള്ള ആദ്യ നിയമനം ഓക്‌ലൻഡിലാണ്. കഴിഞ്ഞ ദിവസം വെല്ലിങ്‌ടണിൽ വെച്ചായിരുന്നു അലീനയുടെ ബിരുദദാന ചടങ്ങ്. റോയൽ ന്യൂസീലൻഡ്‌ പോലീസ് കോളജിലാണ് ഈ പാലക്കാരി പരിശീലനം പൂർത്തിയാക്കിയത്. പാമർസ്റ്റൺ നോർത്തിൽ സ്ഥിര താമസമാക്കിയവരാണ് അലീനയും കുടുംബവും. ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യൻ പിഴക് പുറവക്കാട്ട് ബോബി എന്നിവരാണ് അലീനയുടെ മാതാപിതാക്കൾ.

ആറാം ക്ലാസുവരെ പാലായിലാണ് അലീന പഠിച്ചത്. പിന്നീട് മാതാപിതാക്കൾക്കൊപ്പം ന്യൂസീലൻഡിലേക്ക്‌ കുടിയേറുകയായിരുന്നു. ഒട്ടാഗോ യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണ് പോലീസിൽ ചേർന്നത്. അലീനയുടെ ആഗ്രഹപ്രകാരം തന്നെയായിരുന്നു പഠനം. ഈ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും അതിന് സാധ്യമാകുന്ന ഒരു തൊഴിൽമേഖല സ്വീകരിക്കണമെന്നുമായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെയാണ് പൊലീസിൽ ചേരാൻ തീരുമാനിച്ചത്.

Read Also: മുന്നിൽ നിന്ന് നയിക്കാൻ ഇനി പുതുതലമുറ; റിലയന്‍സ് റീട്ടെയിലിന്റെ തലപ്പത്തേയ്ക്ക് ഇഷയും…..

സഹോദരൻ ഒന്നാം വർഷ നിയമ വിദ്യാർഥിയാണ്. പേര് ആൽബി അഭിലാഷ്. നിരവധി പേരാണ് അലീനയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. മാണി സി.കാപ്പൻ എം.എൽ.എ, ജോസ് കെ.മാണി എ.പി. എന്നിവരും അഭിനന്ദനങ്ങൾ അറിയിച്ചു. നമുക്കെല്ലാം ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് അലീനയുടേത്. നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും അലീനയ്ക്ക് ആശംസകൾ അറിയിച്ചു.

Story Highlights: Aleena abhilash joins new zeland police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here